സുശാന്തിന്റെത് ആത്മഹത്യയല്ല, ആസൂത്രിത കൊലപാതകം ; ചെയ്തവര്‍ തന്നെ തെളിവുകളും നശിപ്പിച്ചു ; കുടുംബാംഗങ്ങള്‍ സിബിഐയ്ക്ക് നല്‍കിയ മൊഴിയിങ്ങനെ

സുശാന്തിന്റെത് ആത്മഹത്യയല്ല, ആസൂത്രിത കൊലപാതകം ; ചെയ്തവര്‍ തന്നെ തെളിവുകളും നശിപ്പിച്ചു ; കുടുംബാംഗങ്ങള്‍ സിബിഐയ്ക്ക് നല്‍കിയ മൊഴിയിങ്ങനെ
നടന്‍ സുശാന്തിന്റെത് ആത്മഹത്യയല്ലെന്നും ആസൂത്രിതമായ കൊലയാണെന്നും സിബിഐയ്ക്ക് മൊഴി നല്‍കി കുടുംബാംഗങ്ങള്‍. കാമുകി റിയ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് ബിഹാര്‍ പോലീസ് കേസെടുത്തിരുന്നു. സൂശാന്തിന്റെത് ആത്മഹത്യയെന്ന രീതിയിലാണ് ഇത്ര കാലവും അന്വേഷണം പോയത്. എന്നാല്‍ അതൊരു കൊലപാതകമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. തെളിവുകളെല്ലാം അത് ചെയ്തവര്‍ തന്നെ നശിപ്പിച്ചിരിക്കുന്നു. സിബിഐ വ്യത്യസ്തമായ രീതിയില്‍ സമീപിച്ചാലേ സത്യം പുറത്തുവരൂ. സുശാന്തിന്റെ പിതാവ് കെ കെ സിംഗ് സിബിഐയോട് വ്യക്തമാക്കി.


മുംബൈ പോലീസിനായിരുന്നു നടന്റെ മരണത്തില്‍ അന്വേഷണ ചുമതല. എന്നാല്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന പേരില്‍ നടന്റെ കുടുംബം ബിഹാര്‍ പോലീസില്‍ പരാതി നല്‍കി. ഇതോടെ അന്വേഷണം റിയ ചക്രവര്‍ത്തിക്കെതിരെ തിരിഞ്ഞത്. കേസ് മുംബൈ പോലീസ് തന്നെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റിയ സുപ്രീം കോടതിയെ സമീപിച്ചു. ഇതിനിടെയാണ് കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. മുംബൈ പോലീസിന് സിബിഐ അന്വേഷണത്തില്‍ അതൃപ്തിയുണ്ട് .

Other News in this category4malayalees Recommends