പഠിക്കാന്‍ പ്രായമൊരു തടസ്സമല്ല ; 53ാം വയസില്‍ 11ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ച് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി

പഠിക്കാന്‍ പ്രായമൊരു തടസ്സമല്ല ; 53ാം വയസില്‍ 11ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ച് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി
പഠനത്തിന് പ്രായമില്ല. ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്‌തോ യ്ക്ക് ഇപ്പോള്‍ പ്രായം 53 ആണ്. എന്നാല്‍ 11 ാംക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹം.

25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇദ്ദേഹം പഠനം പുനരാരംഭിക്കുന്നത്. ബൊക്കാറോയിലെ ദേവി മഹാതോ ഇന്റര്‍ കോളേജിലാണ് മന്ത്രി അപേക്ഷ നല്കിയിരിക്കുന്നത്. ഡുമ്രി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ജഗര്‍നാഥ് മഹ്‌തോ ആര്‍ട്‌സ് വിഭാഗത്തിലാണ് പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്. നിരന്തരമായ വിമര്‍ശനങ്ങളാണ് വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ മുതല്‍ ആളുകള്‍ എന്റെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു.രാഷ്ട്രീയക്കാരനായതിനാല്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഷയം തിരഞ്ഞെടുക്കുമെന്നും മന്ത്രി പറഞ്ഞു. 1995ലാണ് അദ്ദേഹം പത്താംക്ലാസ് പാസായത്.

Other News in this category4malayalees Recommends