തിരിച്ചുവരാന്‍ കോണ്‍ഗ്രസില്‍ നിന്ന് എവിടെയും പോയിട്ടില്ല; സച്ചിന്‍ പൈലറ്റിനെ വരവ് കോണ്‍ഗ്രസിന് ആശ്വാസം, അശോക് ഘെലോട്ടിന് പാരയും

തിരിച്ചുവരാന്‍ കോണ്‍ഗ്രസില്‍ നിന്ന് എവിടെയും പോയിട്ടില്ല; സച്ചിന്‍ പൈലറ്റിനെ വരവ് കോണ്‍ഗ്രസിന് ആശ്വാസം, അശോക് ഘെലോട്ടിന് പാരയും
സച്ചിന്‍ പൈലറ്റിനെ ഏത് വിധേനയും കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് കടത്താമെന്ന് മോഹിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ടിന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല. ദേശീയ നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ പൈലറ്റ് രാജസ്ഥാന്‍ രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് കുപ്പായം അണിഞ്ഞ് തന്നെ തിരികെയെത്തുമ്പോള്‍ രോഷം അടക്കുന്നത് ഘെലോട്ട് തന്നെ. ബിജെപിക്കൊപ്പം പൈലറ്റ് പറക്കുമെന്ന ആരോപണങ്ങളെ തള്ളിയുള്ള ഈ വരവ് ഘെലോട്ട് ക്യാംപിന് ആകാംക്ഷ സമ്മാനിക്കും.

താന്‍ എന്നും കോണ്‍ഗ്രസിന്റെ ഭാഗമാണെന്ന വാദം സച്ചിന്‍ പൈലറ്റ് ആവര്‍ത്തിച്ചു. 'ഞാന്‍ എപ്പോഴും കോണ്‍ഗ്രസിന്റെ ഭാഗമാണ്, അതുകൊണ്ട് ഇതൊരു തിരിച്ചുവരവല്ല. രാജസ്ഥാനിലെ ഭരണരീതിയില്‍ ഞങ്ങള്‍ക്കുള്ള ആശങ്കകള്‍ ഉയര്‍ത്തേണ്ടത് ഏറെ പ്രാധാന്യമുള്ള കാര്യമായിരുന്നു', പൈലറ്റ് വ്യക്തമാക്കി.

റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് നീങ്ങാതെ മറ്റ് തരമില്ലായിരുന്നുവെന്നും പൈലറ്റ് കൂട്ടിച്ചേര്‍ത്തു. 'ജീവന്‍ പോലും അപകടത്തിലാകുമെന്ന ഭയം, എംഎല്‍എമാര്‍ക്ക് എതിരെ 45 എഫ്‌ഐആറുകള്‍, രാജ്യദ്രോഹക്കുറ്റം, എന്നിവയെല്ലാം വരുമ്പോള്‍ റിസോര്‍ട്ടില്‍ അഭയം തേടി. ജയ്പൂരില്‍ നിന്ന് മറുപടി ഇല്ലാതെ വരുമ്പോള്‍ മറ്റെന്ത് ചെയ്യും', പൈലറ്റ് ചോദിച്ചു.

ആരുടെയും സൗജന്യത്തിലല്ല റിസോര്‍ട്ടില്‍ താമസിച്ചത്. സ്വന്തം പോക്കറ്റില്‍ നിന്നാണ് ഇതിനുള്ള പണം നല്‍കിയത്. രാജസ്ഥാന്‍ ഭരണകൂടം തങ്ങളെ ദ്രോഹിക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രി അശോക് ഘെലോട്ടിന്റെ 'ഉപയോഗശൂന്യ' പ്രയോഗം ഏറെ വേദനിപ്പിച്ചു. പക്ഷെ സീനിയര്‍ ആയതിനാലാണ് ഇതില്‍ പ്രതികരിക്കാഞ്ഞത്. എന്റെ പ്രവര്‍ത്തനം എന്താണെന്ന് എല്ലാവര്‍ക്കും കാണാം, സച്ചിന്‍ പൈലറ്റ് ഓര്‍മ്മിപ്പിച്ചു.

Other News in this category4malayalees Recommends