360000 വിദേശികളെ ഒഴിവാക്കാനുള്ള പദ്ധതിയുമായി കുവൈത്ത് ; ത്രിതല പദ്ധതി പ്രവാസികള്‍ക്ക് ആശങ്കയാകുന്നു

360000 വിദേശികളെ ഒഴിവാക്കാനുള്ള പദ്ധതിയുമായി കുവൈത്ത് ; ത്രിതല പദ്ധതി പ്രവാസികള്‍ക്ക് ആശങ്കയാകുന്നു
ജനസംഖ്യ അസന്തുലിതാവസ്ഥ കുറയ്ക്കാന്‍ ത്രിതല പദ്ധതിയുമായി സര്‍ക്കാര്‍. 360000 വിദേശികളെ ഒഴിവാക്കുകയാണ് ലക്ഷ്യം. താമസാനുമതി രേഖാനിയമം ലംഘിച്ച 120000 പേര്‍, വിദഗ്ധരല്ലാത്തവര്‍ 150000, 60 കഴിഞ്ഞവര്‍ 90000 പേര്‍ എന്നിങ്ങനെയാണ് കണക്ക്. സാമൂഹിക തൊഴില്‍ മന്ത്രി പാര്‍ലമെന്റ് മാനവ വിഭവ വികസന സമിതി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാര്യ പൊതു മേഖലയിലെ സ്വദേശിവത്കരണം, റിക്രൂട്ട്‌മെന്റിലെ നിയന്ത്രണങ്ങള്‍ എന്നിങ്ങനെ പുതിയ രീതികള്‍ അവലംബിച്ചാകും പദ്ധതി നടപ്പാക്കുക.Other News in this category4malayalees Recommends