പ്ലസ് ടു ടോപ്പര്‍ , 3.80 കോടിയുടെ സ്‌കോളര്‍ഷിപ്പ് വാങ്ങി അമേരിക്കയില്‍ പഠനം ; അവധിക്കെത്തിയ പെണ്‍കുട്ടിയ്ക്ക് നേരെ പൂവാലശല്യം, 19 കാരിയ്ക്ക് സ്‌കൂട്ടര്‍ അപകടത്തില്‍ ദാരുണാന്ത്യം

പ്ലസ് ടു ടോപ്പര്‍ , 3.80 കോടിയുടെ സ്‌കോളര്‍ഷിപ്പ് വാങ്ങി അമേരിക്കയില്‍ പഠനം ; അവധിക്കെത്തിയ പെണ്‍കുട്ടിയ്ക്ക് നേരെ പൂവാലശല്യം, 19 കാരിയ്ക്ക് സ്‌കൂട്ടര്‍ അപകടത്തില്‍ ദാരുണാന്ത്യം
ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗറില്‍ നിന്നുള്ള സുദിക്ഷ എന്ന പെണ്‍കുട്ടി ബൈക്കില്‍ നിന്ന് വീണു മരിച്ചു. സിക്കന്ദ്രബാദിലുള്ള ബന്ധുക്കളെ കാണാന്‍ അമ്മാവന്‍ മനോജ് ഭാട്ടിക്കൊപ്പം പോകുന്നതിനിടെ സുദിക്ഷയെ സാമൂഹി വിരുദ്ധര്‍ പിന്തുടര്‍ന്ന് വന്ന് ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. സുദിക്ഷക്ക് ഈ അടുത്ത് യു.എസില്‍ ഉപരി പഠനത്തിനായി 3.83 കോടി രൂപ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു.

സുദിക്ഷ സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകെ വന്ന ചെറുപ്പക്കാര്‍ ബൈക്ക് സ്റ്റണ്ട് ചെയ്യാന്‍ തുടങ്ങി, ഇത് ബൈക്ക് ഓടിച്ചിരുന്ന അമ്മാവന് ബുദ്ധിമുട്ട് നേരിടുകയും ബാലന്‍സ് തെറ്റുകയും ചെയ്തു. റോഡില്‍ തലകീഴായി വീണ സുദിക്ഷ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയുമായിരുന്നു.

യു.പിയിലെ ദാദ്രിയില്‍ സ്ഥിതി ചെയ്യുന്ന ബുലന്ദ്ശഹറിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് സുദിക്ഷ ഭാട്ടി. പഠനത്തിലെ മികവിനെ തുടര്‍ന്ന് അമേരിക്കയിലെ ബോക്‌സണ്‍ കോളേജില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് നേടിയ സുദിക്ഷ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം ജൂണില്‍ സുദിക്ഷ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ഓഗസ്റ്റ് 20 ന് യു.എസിലേക്ക് മടങ്ങാന്‍ ഇരിക്കുകയായിരുന്നു. എച്ച്‌സിഎല്‍ ഫൗണ്ടേഷന്റെ സ്‌കൂളില്‍ പഠിച്ച സുദിക്ഷ 2018 ലെ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയിരുന്നു.

ബോക്‌സണ്‍ കോളേജില്‍ നിന്ന് ബിരുദവും ഇന്റേണ്‍ഷിപ്പും ചെയ്യുകയായിരുന്നു സുദിക്ഷ. ഓഗസ്റ്റ് 2018 ലാണ് സുദിക്ഷ അമേരിക്കയിലേക്ക് പഠനത്തിനായി പോയത്.Other News in this category4malayalees Recommends