കാനഡയിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം ഇന്റസ്ട്രി കോവിഡ് പ്രതിസന്ധിയാല്‍ വന്‍ തകര്‍ച്ചയില്‍; ഫെഡറല്‍ ഗവണ്‍മെന്റിന്റെ സഹായമില്ലെങ്കില്‍ വന്‍ പിരിച്ച് വിടലും ബാങ്ക് കടവും പെരുകുമെന്ന് മുന്നറിയിപ്പ്; കൊറോണ യാത്രാ നിയന്ത്രണങ്ങളും അതിര്‍ത്തിഅടവും പ്രശ്‌നമായി

കാനഡയിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം ഇന്റസ്ട്രി കോവിഡ് പ്രതിസന്ധിയാല്‍ വന്‍ തകര്‍ച്ചയില്‍; ഫെഡറല്‍ ഗവണ്‍മെന്റിന്റെ സഹായമില്ലെങ്കില്‍ വന്‍ പിരിച്ച് വിടലും ബാങ്ക് കടവും പെരുകുമെന്ന് മുന്നറിയിപ്പ്; കൊറോണ യാത്രാ നിയന്ത്രണങ്ങളും അതിര്‍ത്തിഅടവും  പ്രശ്‌നമായി
കോവിഡ് 19 പ്രതിസന്ധി കാരണം താറുമാറായിരിക്കുന്ന കാനഡയിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം ഇന്റസ്ട്രിയെ സഹായിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക പിന്തുണയേകിയിട്ടില്ലെങ്കില്‍ ഈ മേഖലകള്‍ തകര്‍ന്ന് തരിപ്പണമാകുമെന്ന കടുത്ത മുന്നറിയിപ്പേകി ഈ മേഖലയുടെ പ്രതിനിധികള്‍ രംഗത്തെത്തി. ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ ഈ മേഖലകളില്‍ നിന്നും കൂട്ടപ്പിരിച്ച് വിടലുണ്ടാകുമെന്നും കടുത്ത ബാങ്ക് കടബാധ്യതയിലകപ്പെടുമെന്നുമാണ് ഈ മേഖലകളുടെ പ്രതിനിധികള്‍ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്.

ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി മേഖലക്ക് മേല്‍ കോവിഡ് ഉണ്ടാക്കിയ കടുത്ത പ്രത്യാഘാതത്തിന്റെ അനുഭവ കഥകള്‍ ഹൗസ് ഓഫ് കോമണ്‍സ് ഇന്റസ്ട്രി കമ്മിറ്റിയിലെ എംപിമാര്‍ക്ക് മുന്നില്‍ തിങ്കളാഴ്ച ഈ രംഗത്തെ പ്രതിനിധികള്‍ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ കോവിഡ് പ്രതിസന്ധിയില്‍ സഹായിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രോഗ്രാമുകളൊന്നും തങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്നും ഈ ഇന്റസ്ട്രിയിലെ നേതാക്കള്‍ മുന്നറിയിപ്പേകുന്നു.

മറ്റൊരു വിധത്തില്‍ പേരിന് മാത്രം ലഭിക്കുന്ന ഫെഡറല്‍ സര്‍ക്കാര്‍ സഹായം ഇന്റസ്ട്രിയെ മുന്നോട്ട് കൊണ്ടു പോകാന്‍ അപര്യാപ്തമാണെന്നും ഇവര്‍ ആരോപിക്കുന്നു. കാനഡയില്‍ കോവിഡ് പ്രതിസന്ധി അല്‍പം അടങ്ങിയതിനാല്‍ മറ്റ് ബിസിനസുകള്‍ക്ക് ക്രമത്തിലെങ്കിലും തുറന്ന് പ്രവര്‍ത്തിക്കാനും കരകയറാനും സാധിക്കുന്നുണ്ടെങ്കിലും ടൂറിസം മേഖല തകര്‍ച്ചയില്‍ തന്നെ കൂപ്പ് കുത്തി കിടക്കുന്ന സ്ഥിതിയാണിപ്പോഴുള്ളതെന്നും ഈ മേഖലയിലെ പ്രതിനിധികള്‍ മുന്നറിയിപ്പേകുന്നു.

കോവിഡിനെ തുടര്‍ന്ന് കാനഡയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങളും അതിര്‍ത്തികള്‍ അടച്ചിട്ടതുമാണ് ഇതിന് മുഖ്യ കാരണമെന്നും ഇവര്‍ എടുത്ത് കാട്ടുന്നു. അതിനാല്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ നിര്‍ണാകമായ സാമ്പത്തിക പിന്തുണയില്ലെങ്കില്‍ ഈ ഇന്റസ്ട്രി ഇനി പഴയനിലയിലേക്ക് തിരിച്ച് വരുക തികച്ചും അസാധ്യമാണെന്നും ട്രാവല്‍ ഇന്റസ്ട്രി അസോസിയേഷന്‍ ഓഫ് കാനഡയുടെ പ്രസിഡന്റായ ചാര്‍ലറ്റ് ബെല്‍ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends