വിക്ടോറിയയില്‍ പുതിയ കോവിഡ് കേസുകളില്‍ 15 ശതമാനവും ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍; ഈ സ്ഥിതി തുടര്‍ന്നാല്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ പോലും ആളുണ്ടാവില്ല; കൊറോണയില്‍ നിന്നും മെഡിക്കല്‍ സ്റ്റാഫിനെ സംരക്ഷിക്കാനുള്ള സംവിധാനം അപര്യാപ്തം

വിക്ടോറിയയില്‍ പുതിയ കോവിഡ് കേസുകളില്‍ 15 ശതമാനവും ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍; ഈ സ്ഥിതി തുടര്‍ന്നാല്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ പോലും ആളുണ്ടാവില്ല;  കൊറോണയില്‍ നിന്നും മെഡിക്കല്‍ സ്റ്റാഫിനെ സംരക്ഷിക്കാനുള്ള സംവിധാനം അപര്യാപ്തം

വിക്ടോറിയയില്‍ രണ്ടാം കോവിഡ് തരംഗം രൂക്ഷമായി തുടരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളും മുന്നറിയിപ്പേകുന്നത്. ഇത് പ്രകാരം ഇവിടെ കൊറോണ ബാധിക്കുന്ന ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരുടെ എണ്ണം പെരുകി വരുന്നത് കടുത്ത ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്. മൊത്തം പുതിയ കോവിഡ് കേസുകളില്‍ 15 ശതമാനവും ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരാണെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളും പുറത്ത് വന്നിട്ടുണ്ട്.


ഈ സ്ഥിതി തുടര്‍ന്നാല്‍ സ്റ്റേറ്റില്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ പോലും ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരില്ലാത്ത അപകടകരമായ സ്ഥിതിയാണുണ്ടാകാന്‍ പോകുന്നതെന്ന മുന്നറിയിപ്പും ശക്തമാണ്. ഇതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് നിരവധി ഡോക്ടര്‍മാര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. നിലവില്‍ സ്‌റ്റേറ്റിലെ ഹോസ്പിറ്റലുകളില്‍ രോഗബാധ നിയന്ത്രിക്കുന്നതിനുള്ള പ്രാപ്തി അപര്യാപ്തമാണെന്നും തല്‍ഫലമായിട്ടാണ് ആശുപത്രി ജീവനക്കാരില്‍ കോവിഡ് ബാധ പെരുകുന്നതെന്നും വെളിപ്പെടുത്തി ചില മെഡിക്കല്‍ ഗ്രൂപ്പുകളും മുന്നോട്ട് വന്നിട്ടുണ്ട്.

നിലവില്‍ സ്‌റ്റേറ്റിലെ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ കോവിഡില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണെന്നാണ് മെഡിക്കല്‍ ജേര്‍ണല്‍ ഓഫ് ഓസ്‌ട്രേലിയയുടെ എഡിറ്ററും ലോകപ്രശസ്ത ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റുമായ നിക്ക് ടാല്ലി പറയുന്നത്. രോഗം പൊട്ടിപ്പുറപ്പെടുന്നതിനെ തുടര്‍ന്ന് ഏതൊക്കെ ഹോസ്പിറ്റലുകളിലാണ് കോവിഡ് രോഗികളുടെ പെരുപ്പമുണ്ടാകുന്നതെന്ന് ജനം തിരിച്ചറിയണമെന്നും അതു പോലെ തന്നെ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളായി മാറുന്ന സ്‌കൂളുകളും തൊഴിലിടങ്ങളും തിരിച്ചറിയണമെന്നും പ്രമുഖ സ്‌പെഷ്യലിസ്റ്റുകള്‍ മുന്നറിയിപ്പേകുന്നു.നിലവില്‍ എത്രത്തോളം മെഡിക്കല്‍ സ്റ്റാഫിനാണ് കോവിഡ് പിടിപെട്ടിരിക്കുന്നതെന്ന കൃത്യമായ കണക്ക് വിക്ടോറിയന്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. ഇത് ഉയന്‍ പുറത്ത് വിടുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Other News in this category4malayalees Recommends