യുഎഇയിലേക്ക് താമസ വിസക്കാര്‍ക്ക് മടങ്ങിവരാന്‍ ഐസിഎയുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല

യുഎഇയിലേക്ക് താമസ വിസക്കാര്‍ക്ക് മടങ്ങിവരാന്‍ ഐസിഎയുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല
റെസിഡന്റ് വിസയുള്ള പ്രവാസികള്‍ക്ക് യു എ ഇയിലേക്ക് മടങ്ങാന്‍ ഇന്ന് മുതല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് അഥവാ ICA യുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. പകരം https://uaeetnry.ica.gov.ae എന്ന വെബ്‌സൈറ്റില്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയാല്‍ മതി. അതേസമയം, 96 മണിക്കൂറിനകം നടത്തിയ പി സി ആര്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവാണെന്ന ഫലം വേണമെന്ന നിബന്ധന തുടരും

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ഈ ഇളവ് പ്രഖ്യാപിച്ച് കഴിഞ്ഞദിവസം വിവിധ വിമാനകമ്പനികള്‍ക്ക് സര്‍ക്കുലര്‍ ലഭിച്ചിരുന്നു. ഇന്ന് മുതല്‍ യു എ ഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്ക് യാത്രതിരിക്കുന്നവര്‍ക്കും ഐ സി എ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. മറ്റു രാജ്യങ്ങളില്‍ കഴിയുന്ന റെസിഡന്റ് വിസക്കാരെ തിരിച്ചെത്തിക്കുന്ന നടപടികളുടെ രണ്ടാംഘട്ടമായാണ് ഇപ്പോള്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കുന്നത്.

സര്‍ക്കാര്‍ അംഗീകരിച്ച ലാബില്‍ നിന്ന് പി സി ആര്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആണെന്ന ഫലം കൈവശമുണ്ടെങ്കില്‍ മാത്രമേ വിമാനകമ്പനികള്‍ യാത്ര അനുവദിക്കൂ. യു എ ഇയിലെത്തിയാല്‍ രാജ്യത്തെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനും യാത്രക്കാര്‍ സന്നദ്ധരായിരിക്കണം.

Other News in this category



4malayalees Recommends