വാക്‌സിന്‍ സ്വീകരിച്ചത് പുടിന്റെ മകള്‍ മരിയ ? നേരിയ പനി മാത്രം, മറ്റു പ്രശ്‌നങ്ങളില്ലെന്ന് റിപ്പോര്‍ട്ട് ; വന്‍ തോതിലുള്ള ഉത്പാദനം ഒക്ടോബറോടെ തുടങ്ങുമെന്നും സൂചന

വാക്‌സിന്‍ സ്വീകരിച്ചത് പുടിന്റെ മകള്‍ മരിയ ? നേരിയ പനി മാത്രം, മറ്റു പ്രശ്‌നങ്ങളില്ലെന്ന് റിപ്പോര്‍ട്ട് ; വന്‍ തോതിലുള്ള ഉത്പാദനം ഒക്ടോബറോടെ തുടങ്ങുമെന്നും സൂചന
റഷ്യ കോവിഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി മാറി. ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം സ്പുട്‌നിക്കിനെ അനുസ്മരിച്ച് സ്പുട്‌നിക് 5 എന്നാണ് വാക്‌സിന് നല്‍കിയ പേര്.

പൊതുജനങ്ങള്‍ക്ക് വാക്‌സിന് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതായും പരീക്ഷണ ഡോസ് മകള്‍ സ്വീകരിച്ചതായും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ വ്യക്തമാക്കി. വന്‍തോതിലുള്ള ഉത്പാദനം ഒക്ടോബറോടെ തുടങ്ങുമെന്നാണ് സൂചന.


പുടിന്റെ രണ്ട് പെണ്‍മക്കളില്‍ മൂത്തമകളും എന്‍ഡോക്രൈനോളജിസ്റ്റുമായ മരിയ പുടിനാണ് വാക്‌സിന്‍ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2 ഡോസ് സ്വീകരിച്ചപ്പോഴും നേരിയ പനിയുണ്ടായതല്ലാതെ മറ്റ് പ്രശ്‌നമില്ലെന്നും ആന്റിബോഡി അളവ് വര്‍ദ്ധിച്ചെന്നും പറയപ്പെടുന്നു.

മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി ഫലം നിരീക്ഷിക്കുന്ന നടപടി റഷ്യ നടപ്പാക്കിയില്ലെന്ന ആരോപണമുണ്ട്. എന്നാല്‍ എല്ലാ നടപടിയും പൂര്‍ത്തിയാക്കിയെന്നാണ് റഷ്യ അവകാശപ്പെടുന്നത്. വരും ദിവസങ്ങളില്‍ അധ്യാപകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട് .

Other News in this category4malayalees Recommends