ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയ്ക്ക് അടിയന്തര പ്രസവ ശസ്ത്രക്രിയ നടത്തി മിസോറാം എംഎല്‍എ ; 38 കാരിയെ രക്ഷിച്ച എംഎല്‍എയ്ക്ക് കൈയ്യടി

ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയ്ക്ക് അടിയന്തര പ്രസവ ശസ്ത്രക്രിയ നടത്തി മിസോറാം എംഎല്‍എ ; 38 കാരിയെ രക്ഷിച്ച എംഎല്‍എയ്ക്ക് കൈയ്യടി
ഗര്‍ഭിണിയ്ക്ക് അടിയന്തര പ്രസവ ശസ്ത്രക്രിയ നടത്തി എംഎല്‍എ. മിസോറാം നിയമസഭയില്‍ വെസ്റ്റ് ചാംഫായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അസഡ് ആര്‍ ധിയാമസംഗയാണ് ഗര്‍ഭിണിയ്ക്ക് രക്ഷകനായത്. ചാഫായി ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ താമസിക്കുന്ന സി ലാല്‍മംഗായ്‌സാങിയെന്ന 38 കാരിക്കാണ് അടിയന്തര സാഹചര്യത്തില്‍ ശസ്ത്രക്രിയ നടത്തിയത്. യുവതിയുടെ രണ്ടാമത്തെ കുഞ്ഞാണിത്.


ഭൂകമ്പവും കൊറോണയും മൂലം ബുദ്ധിമുട്ടുന്നവരുടെ കാര്യങ്ങള്‍ തിരക്കാനാണ് മ്യാന്‍മാര്‍ അതിര്‍ത്തിക്ക് സമീപത്തെ വടക്കന്‍ ചാംഫയില്‍ ധിയാമസംഗ എത്തിയതത്. അതിനിടെയാണ് ഗര്‍ഭിണിയുടെ ഗുരുതരാവസ്ഥ അറിഞ്ഞത്. ചാംഫായി ആശുപത്രിയിലെ ഡോക്ടര്‍ അവിധിയിലാണെന്നുമറിഞ്ഞു. 200 കിലോമീറ്ററോളം അകലെയുള്ള ഐസ്വളിലെ ആശുപത്രിയിലേക്ക് പോകാവുന്ന നിലയില്‍ ആയിരുന്നില്ല ഇവര്‍. ഇതോടെ എംഎല്‍എ കാര്യങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. മറ്റ് ആരോഗ്യപ്രശ്‌നമൊന്നുമില്ല.

ഗൈനക്കോളജി വിദഗ്ധനായ ധിയാമസംഗ നിയമസഭാംഗമായതിന് പിന്നാലെ മുഴുവന്‍ സമയ ഡോക്ടര്‍ ജോലിയോട് വിടപറഞ്ഞത്.

Other News in this category4malayalees Recommends