കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന നൂറു പേര്‍ക്ക് വിമാന ടിക്കറ്റ് നല്‍കി മലയാളി ഡോക്ടര്‍മാര്‍ ; യുഎഇ മലയാളി ഡോക്ടര്‍മാരുടെ സംഘടനയുടെ കൈതാങ്ങ് ഇങ്ങനെ

കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന നൂറു പേര്‍ക്ക് വിമാന ടിക്കറ്റ് നല്‍കി മലയാളി ഡോക്ടര്‍മാര്‍ ; യുഎഇ മലയാളി ഡോക്ടര്‍മാരുടെ സംഘടനയുടെ കൈതാങ്ങ് ഇങ്ങനെ
യുഎഇയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജി പ്രവാസി ഇന്ത്യക്കാരില്‍ നാട്ടിലേക്ക് പോകാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയ നൂറു പേര്‍ക്ക് വിമാന ടിക്കറ്റുകള്‍ നല്‍കി. യുഎഇ ഇന്ത്യന്‍ എംബസി, സന്നദ്ധ സംഘടനകള്‍ എന്നിവയാണ് അര്‍ഹരായവര്‍ക്ക് ടിക്കറ്റ് നല്‍കിയത്.

ഇന്ത്യന്‍ സമൂഹത്തില്‍ കോവിഡ് വ്യാപനം തുടങ്ങിയതു മുതല്‍ സഹായങ്ങളുമായി എകെഎംജി രംഗത്തെത്തി. നോര്‍ക്ക റൂട്‌സുമായി സഹകരിച്ച് നടത്തിയ ടെലി കൗണ്‍സിലിങ്ങും നടത്തി.

വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് സേവനങ്ങളും നടത്തി.1500 ഓളം അംഗങ്ങളുള്ള സംഘടന 17 വര്‍ഷം മുമ്പ് ഡോ ആസാദ് മൂപ്പന്‍ ഉള്‍പ്പെടെ ചേര്‍ന്ന് രൂപം നല്‍കിയതാണ്.

Other News in this category



4malayalees Recommends