യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ വര്‍ധനവുണ്ടായി 1,042 ലെത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ തലേദിവസത്തേക്കാള്‍ കുറവുണ്ടായി 42,130 രേഖപ്പെടുത്തി; മൊത്തം കൊറോണ മരണം 167,749 ഉം മൊത്തം രോഗികളുടെ എണ്ണം 5,305,957 ഉം ആയി

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ വര്‍ധനവുണ്ടായി 1,042 ലെത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ തലേദിവസത്തേക്കാള്‍ കുറവുണ്ടായി 42,130 രേഖപ്പെടുത്തി;   മൊത്തം കൊറോണ മരണം 167,749 ഉം മൊത്തം രോഗികളുടെ എണ്ണം 5,305,957 ഉം ആയി

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തലേദിവസത്തേക്കാള്‍ വര്‍ധനവുണ്ടായി 1,042 ലെത്തി.തിങ്കളാഴ്ചത്തെ പ്രതിദിന മരണമായ 1,090 ആയും ഞായറാഴ്ച മരണമായ 357 ആയും ശനിയാഴ്ചത്തെ മരണമായ 809ഉം ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ പെരുപ്പമാണുള്ളത്. എന്നാല്‍ വെള്ളിയാഴ്ചത്തെ മരണമായ 1502 ഉം വ്യാഴാഴ്ചത്തെ മരണമായ 1196 ആയും ബുധനാഴ്ചത്തെ മരണമായ 1361 ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലത്തെ മരണത്തില്‍ കുറവാണുള്ളത്.


ഇന്നലത്തെ പുതിയ രോഗികളുടെ എണ്ണം തലേദിവസത്തെ പുതിയ രോഗികളുടെ എണ്ണമായ 64,303 മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇടിവുണ്ടായി 42,130 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 34,187ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ഇക്കാര്യത്തില്‍ പെരുപ്പമാണുള്ളത്. പക്ഷേ ശനിയാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 57,193 ആയും വെള്ളിയാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 69,875 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ഇതില്‍ കുറവാണുള്ളത്.

ഇതോടെ രാജ്യത്തെ മൊത്തം കൊറോണ മരണം 167,749 യും മൊത്തം രോഗികളുടെ എണ്ണം 5,305,957ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്ക കൊറോണക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്ന ദയനീയ നില തുടരുകയാണ്.രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണമാകട്ടെ 2,755,608 ആയാണ് ഉയര്‍ന്നിരിക്കുന്നത്. യുഎസില്‍ രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം വര്‍ധിക്കുന്നുവെങ്കിലും ഏറ്റവും കൂടുതല്‍ മരണവും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 585,718 രോഗികളുമായി കാലിഫോര്‍ണിയയിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്. ഇവിടെ 10,650 മരണങ്ങളാണുണ്ടായിരിക്കുന്നത്.

ഫ്‌ലോറിഡയില്‍ 542,792 രോഗികളും 8,558 മരണങ്ങളുണ്ടായി.ടെക്‌സാസില്‍ 526,680 രോഗികളും 9,004 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.മരണത്തിന്റെ കാര്യത്തില്‍ 32,857 കോവിഡ് മരണങ്ങളുമായി ന്യൂയോര്‍ക്കാണ് മുന്നില്‍. ഇവിടെ മൊത്തം രോഗികള്‍ 451,736 ആണ്. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടരുന്ന ആശങ്കാജനകമായ സാഹചര്യം തുടരുകയാണെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.


Other News in this category



4malayalees Recommends