ആറു മാസമായി നാട്ടില്‍ ; വിമാനം വിളിച്ച് കണ്ണൂരില്‍ നിന്ന് ഭാര്യയ്‌ക്കൊപ്പം ഇനി ഖത്തറിലേക്ക് ; ചെലവ് 40 ലക്ഷത്തോളം രൂപ

ആറു മാസമായി നാട്ടില്‍ ; വിമാനം വിളിച്ച് കണ്ണൂരില്‍ നിന്ന് ഭാര്യയ്‌ക്കൊപ്പം ഇനി ഖത്തറിലേക്ക് ; ചെലവ് 40 ലക്ഷത്തോളം രൂപ
പ്രമുഖ വ്യവസായി ഡോ എം പി ഹസന്‍ കുഞ്ഞി ലോക്ഡൗണ്‍ മൂലം ആറു മാസമായി കണ്ണൂരിലെ വീട്ടിലാണ്. 14ന് രാവിലെ 11.30 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പ്രൈവറ്റ് എയര്‍ ജെറ്റില്‍ ഖത്തറിലേക്ക് പോകുന്നു. 40 ലക്ഷമാണ് ചെലവ്. പ്രൈവറ്റ് ജെറ്റുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയുമെന്നും ഇതുവഴി വരുമാന വര്‍ദ്ധന സാധ്യതയും ലക്ഷ്യം വയ്ക്കുന്നതായി വിമാനത്താവള ഡയറക്ടര്‍ കൂടിയായ ഹസന്‍ കുഞ്ഞി പറയുന്നു.

ടൂറിസം രംഗത്തേക്കും ആരോഗ്യ ടൂറിസം രംഗത്തേക്കും ചെറിയ പ്രൈവറ്റ് ജെറ്റുകളില്‍ ആളുകളെ എത്തിക്കാനാകും. ഖത്തറില്‍ നിന്ന് പ്രൈവറ്റ് ജെറ്റ് വരുത്തിച്ച് കണ്ണൂരില്‍ നിന്ന് യാത്ര ചെയ്യുന്ന ആദ്യ യാത്രക്കാരനാണ് ഹസന്‍ കുഞ്ഞി.

12 സീറ്റുള്ള വിമാനമാണ് ഖത്തറില്‍ നിന്ന് എത്തുക. തിരിച്ച് ഹസന്‍ കുഞ്ഞിയും ഭാര്യ സുഹറാബിയും മാത്രം തിരിച്ചുപോകും. ജെറ്റ് ക്രാഫ്റ്റിന്റെതാണ് വിമാനം.

മെഡ്‌ടെക് കോര്‍പറേഷന്‍ ചെയര്‍മാനാണ് കണ്ണൂര്‍ താണയില്‍ താമസിക്കുന്ന ഹസന്‍ കുഞ്ഞി. ഖത്തര്‍, യുഎഇ ,ഇന്ത്യ എന്നിവിടങ്ങളില്‍ വിതരണ ശൃംഖലയുണ്ട്.

Other News in this category



4malayalees Recommends