ലൈഫ് മിഷന്‍ കരാറില്‍ സ്വപ്ന സുരേഷ് കമ്മീഷന്‍ ആവശ്യപ്പെട്ടെന്ന് യൂണിടാക്ക് ഉടമ ; പതിനെട്ടര കോടിയുടേതായിരുന്നു ലൈഫ് മിഷന്‍ കരാര്‍ ; ഭാഷ അറിയാത്തതിനാല്‍ അറബിയുമായി സംസാരിച്ചത് സ്വപ്നയെന്നും സന്തോഷ് ഈപ്പന്‍

ലൈഫ് മിഷന്‍ കരാറില്‍ സ്വപ്ന സുരേഷ് കമ്മീഷന്‍ ആവശ്യപ്പെട്ടെന്ന് യൂണിടാക്ക് ഉടമ ; പതിനെട്ടര കോടിയുടേതായിരുന്നു ലൈഫ് മിഷന്‍ കരാര്‍ ; ഭാഷ അറിയാത്തതിനാല്‍ അറബിയുമായി സംസാരിച്ചത് സ്വപ്നയെന്നും സന്തോഷ് ഈപ്പന്‍
വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാറില്‍ സ്വപ്ന സുരേഷ് കമ്മീഷന്‍ ആവശ്യപ്പെട്ടെന്ന് യൂണിടാക്ക് ഉടമ. അറബിയോട് സംസാരിച്ച് കരാര്‍ ഉറപ്പിക്കാന്‍ സ്വപ്നയും സന്ദീപും ഇടനിലക്കാരായി നിന്നുവെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ പറഞ്ഞു.

ലൈഫ് മിഷന്‍ കരാര്‍ കിട്ടയത് സന്ദീപ് നായര്‍ വഴിയാണ്. സംസ്ഥാന സര്‍ക്കാരുമായോ ഉദ്യോഗസ്ഥരുമോയോ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സ്വപ്നയായിരുന്നു ഇടനിലക്കാരിയെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി.

പതിനെട്ടര കോടിയുടെ ലൈഫ് മിഷന്‍ കരാറായിരുന്നുവെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാരുമായോ ഉദ്യോഗസ്ഥരുമായോ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


പതിനെട്ടര കോടിയുടേതായിരുന്നു ലൈഫ് മിഷന്‍ കരാറെന്നും ഇതില്‍ പതിനാലു കോടിയും കിട്ടിയതായും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുമായോ ഉദ്യോഗസ്ഥരുമായോ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഈപ്പന്‍ പറയുന്നു.

കരാറിനായി എല്ലാം സ്വപ്നയാണ് ചെയ്തത്. തനിക്ക് ഭാഷ അറിയാത്തതിനാല്‍ അറബിയുമായി സംസാരിച്ചത് സ്വപ്നയാണ്. കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം ലഭിച്ചത്. ഇതുസംബന്ധിച്ച മൊഴി താന്‍ എന്‍.ഐ.എക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ വടക്കാഞ്ചേരിയിലെ സ്ഥലത്ത് നിര്‍മിക്കുന്ന ലൈഫ് പദ്ധതി സമുച്ചയത്തില്‍ 199 ഫ്‌ലാറ്റുകള്‍ നിര്‍മിക്കാനായിരുന്നു സര്‍ക്കാരിന്റെ ആദ്യ പ്ലാന്‍. ഹാബിറ്റാറ്റ് ആണ് പദ്ധതി തയാറാക്കിയത്.

Other News in this category4malayalees Recommends