ലേബര്‍ ക്യാമ്പുകളിലെ പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കി ബഹ്‌റൈന്‍ പ്രധാനമന്ത്രി

ലേബര്‍ ക്യാമ്പുകളിലെ പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കി ബഹ്‌റൈന്‍ പ്രധാനമന്ത്രി
ലേബര്‍ ക്യാമ്പുകളിലെ പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കി ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നിര്‍ദ്ദേശം. ലേബര്‍ ക്യാമ്പുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും റെസിഡന്‍ഷ്യല്‍ ഏരിയയിലെ അനധികൃത പാര്‍പ്പിടങ്ങള്‍ തടയാനും പ്രധാനമന്ത്രി ബന്ധപ്പെട്ട വകുപ്പിനോട് നിര്‍ദ്ദേശിച്ചു. പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റി തൊഴില്‍, സമൂഹിക ക്ഷേമ മന്ത്രാലയം എന്നീ വകുപ്പുകള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

ലേബര്‍ ക്യാമ്പുകളുടെ ലൈസന്‍സ്, നിയന്ത്രണം, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച് മന്ത്രിസഭയ്ക്ക് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി.കൂടുതല്‍ ആളുകള്‍ തിങ്ങി താമസിക്കുന്നത് അനുവദിക്കില്ല. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനാണ് നീക്കം.

Other News in this category



4malayalees Recommends