ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്ത ശേഷം എന്‍ഐഎ സംഘം ദുബൈയില്‍ നിന്നും മടങ്ങി

ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്ത ശേഷം എന്‍ഐഎ സംഘം ദുബൈയില്‍ നിന്നും മടങ്ങി
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം ഫൈസല്‍ ഫരീദിനെ ചോദ്യംചെയ്തു. അന്വേഷണ സംഘം ദുബൈയില്‍ നിന്നും മടങ്ങി. കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. അബൂദബിയില്‍ നിന്ന് ഇന്ന് വെളുപ്പിനാണ് രണ്ടംഗ സംഘം ഡല്‍ഹിക്ക് തിരിച്ചത്. ദുബൈയിലും അബൂദബിയിലും മൂന്ന് ദിവസം അവശ്യമായ തെളിവുകള്‍ ശേഖരിച്ചാണ് എന്‍ഐഎ ടീം മടങ്ങിയത്. മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല.

രഹസ്യ സ്വഭാവം നിലനിര്‍ത്തിയാണ് സംഘം തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിച്ചു മടങ്ങിയത്. കേസില്‍ വിശദമായ ചോദ്യംചെയ്യലിന് ഫൈസല്‍ ഫരീദിനെ കൈമാറണമെന്ന് ഇന്ത്യ യുഎഇയോട് ആവശ്യപ്പെട്ടേക്കും.

Other News in this category



4malayalees Recommends