ഓസ്‌ട്രേലിയക്കാര്‍ക്ക് ഏറ്റവും സുരക്ഷിതമായതും ഫലപ്രദമായതുമായ കോവിഡ് 19 വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ്; രാജ്യത്ത് വാക്‌സിന്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നതിനുള്ള ടെണ്ടറുകള്‍ മരുന്ന് നിര്‍മാതാക്കളില്‍ നിന്നും ക്ഷണിച്ചു

ഓസ്‌ട്രേലിയക്കാര്‍ക്ക് ഏറ്റവും സുരക്ഷിതമായതും ഫലപ്രദമായതുമായ കോവിഡ് 19 വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ്; രാജ്യത്ത് വാക്‌സിന്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നതിനുള്ള ടെണ്ടറുകള്‍ മരുന്ന് നിര്‍മാതാക്കളില്‍ നിന്നും ക്ഷണിച്ചു
ഓസ്‌ട്രേലിയക്കാര്‍ക്ക് ഏറ്റവും സുരക്ഷിതമായതും ഫലപ്രദമായതുമായ കോവിഡ് 19 വാക്‌സിന്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ച് വരുന്നുവെന്ന് വ്യക്തമാക്കി ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തി. യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡിലെ ഗവേഷകര്‍ കോവിഡ് വാക്‌സിന്‍ രൂപകല്‍പന ചെയ്യുന്നതിനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരിനെ പ്രതിനിധീകരിച്ചുള്ള ഒരു ഒഫീഷ്യല്‍ ' റിക്വസ്റ്റ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ' ഡോക്യുമെന്റ് രാജ്യത്തെ വാക്‌സിന്‍ നിര്‍മാണ നീക്കങ്ങളെക്കുറിച്ച് വിലയേറിയ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. രാജ്യത്തിനകത്ത് വാക്‌സിന്‍ നിര്‍മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ചികിത്സക്ക് പ്രയോജനപ്പെടുത്തുന്നതിനുമുള്ള സാധ്യതകളെല്ലാം ആരാഞ്ഞ് വരുന്നുവെന്നും ഈ ഡോക്യുമെന്റ് വെളിപ്പെടുത്തുന്നു.

ഇതിനുള്ള ടെണ്ടറുകള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത്, ഇന്റസ്ട്രി, സയന്‍സ്, എനര്‍ജി ആന്‍ഡ് റിസോഴ്‌സസും ചേര്‍ന്ന് സംയുക്തമായി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇത്തരമൊരു വാക്‌സിന്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രാദേശിക മരുന്ന് കമ്പനികളില്‍ നിന്നും തേടിയിട്ടുണ്ടെന്നും ഈ ഡോക്യുമെന്റ് വെളിപ്പെടുത്തുന്നു. ഭാവിയില്‍ രാജ്യത്തിന് സ്വന്തമായി കോവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ തങ്ങള്‍ക്ക് എത്ര മാത്രം ശേഷിയുണ്ടെന്ന് രാജ്യത്തെ മരുന്നുല്‍പാദകരില്‍ നിന്നും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

റിക്വസ്റ്റ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ' ഡോക്യുമെന്റ് ഓഗസ്റ്റ് പത്തിനാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ടെണ്ടറുകള്‍ ഓഗസ്റ്റ് 20ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പാണ് ലോഡ്ജ് ചെയ്യേണ്ടത്. വാക്‌സിന്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നതിന് നിലവില്‍ രാജ്യത്തുണ്ടായേക്കാവുന്ന എല്ലാ വിധ തടസങ്ങളെയും ഇല്ലാതാക്കി വാക്‌സിന്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ ആഗ്രഹവും ഈ ഡോക്യുമെന്റിലൂടെ വെളിപ്പെടുന്നുണ്ട്.


Other News in this category4malayalees Recommends