അക്രമകാരിയായ മുതലയെ പിടികൂടി കഴുത്തറത്ത് ഗ്രാമവാസികള്‍ ; പൈശാചിക ശക്തിയെന്ന ഭയത്തില്‍ തലയും ഉടലും വെവ്വേറെയാക്കി സംസ്‌കാരം ; ഗ്രാമവാസികള്‍ മുഴുവനെത്തി ചടങ്ങുകളോടെ സംസ്‌കാരം !!

അക്രമകാരിയായ മുതലയെ പിടികൂടി കഴുത്തറത്ത് ഗ്രാമവാസികള്‍ ; പൈശാചിക ശക്തിയെന്ന ഭയത്തില്‍ തലയും ഉടലും വെവ്വേറെയാക്കി സംസ്‌കാരം ; ഗ്രാമവാസികള്‍ മുഴുവനെത്തി ചടങ്ങുകളോടെ സംസ്‌കാരം !!
പൈശാചിക ശക്തിയെന്ന അന്ധവിശ്വാസത്തെ തുടര്‍ന്ന് കൂറ്റന്‍ മുതലയെ പിടികൂടി കഴുത്തറുത്ത് ഗ്രാമവാസികള്‍. ഇന്തോനേഷ്യയിലെ ബങ്ക ബെലിതുംഗ് ദ്വീപിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഇവിടെ കയുബേസി നദിയിലാണ് അക്രമകാരിയായ മുതലയുണ്ടായിരുന്നത്. പതിനാല് അടി നീളവും അഞ്ഞൂറ് കിലോയോളം ഭാരമുള്ള ഈ കൂറ്റന്‍ ജീവി നാട്ടുകാരെ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് പ്രദേശവാസികള്‍ ഇതിനെ കൊല്ലാന്‍ തീരുമാനമെടുത്തത്.

കൂര്‍ത്ത വസ്തുക്കള്‍ പിടിപ്പിച്ച വല വിരിച്ച് അന്‍പത് വയസോളം പ്രായമായ മുതലയെ ഇവര്‍ പിടികൂടുകയും ചെയ്തു. തടവിലാക്കപ്പെട്ട് രണ്ട് ദിവസം പിന്നിട്ടപ്പോള്‍ പരിക്കും തളര്‍ച്ചയും മൂലം മുതല ചത്തു. അക്രമകാരിയായ മുതലയുടെ വിവരം ലഭിച്ചപ്പോള്‍ തന്നെ അവിടുത്തെ പ്രാദേശിക മൃഗസംരക്ഷണ ഏജന്‍സികള്‍ ഗ്രാമവാസികളെ സമീപിച്ചിരുന്നു. മുതലയെ മറ്റൊരിടത്തേക്ക് മാറ്റാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഗ്രാമവാസികള്‍ അതിന് തയ്യാറായില്ല.

മുതലയെ മറ്റെതെങ്കിലും സ്ഥലത്തേക്ക് മാറ്റിയാല്‍ ഗ്രാമം മുഴുവന്‍ നശിച്ചു പോകുമെന്ന വിശ്വാസം ഇവിടുത്തെ ജനങ്ങള്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവരെ അനുനയിപ്പിച്ച് മുതലയെ മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നാണ് ഗാരോ പറയുന്നത്. വിശ്വാസപരമായ ചില കാരണങ്ങളാല്‍ മുതല അവിടെത്തന്നെ കഴിയട്ടെയെന്ന നിലപാടാണ് ഗ്രാമവാസികള്‍ സ്വീകരിച്ചത്.


'ആ മുതല ഒരു പൈശാചിക ശക്തിയാണ് അതിനെ ഗ്രാമത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയാല്‍ സര്‍വ്വനാശം സംഭവിക്കും' എന്നായിരുന്നു വിശ്വസം. അതുകൊണ്ട് തന്നെ ഈ സ്ഥലം മാറ്റത്തെ അവര്‍ ശക്തമായി എതിര്‍ക്കുകയാണുണ്ടായത്. 2016 ലും സമാന സംഭവം ഇവിടെ ഒരു ഗ്രാമത്തില്‍ ഉണ്ടായി എന്നും അധികൃതര്‍ ഓര്‍ത്തെടുക്കുന്നു. അന്നും ഇതുപോലെ അക്രമകാരിയായ മുതലയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കത്തെ ഈ ഭയം മൂലം നാട്ടുകാര്‍ തടഞ്ഞിരുന്നു..


തടവില്‍ ചത്ത മുതലയെ നാട്ടുകാര്‍ തന്നെയാണ് സംസ്‌കരിച്ചത്. സംസ്‌കരിക്കുന്നതിന് മുമ്പായി അതിന്റെ തലയറുത്തിരുന്നു. തലയും ഉടലും വേവ്വെറെ സംസ്‌കരിച്ചില്ലെങ്കില്‍ ദുരാത്മാവായി ആ പൈശാചിക ശക്തി തിരികെയെത്തി തങ്ങളെ വേട്ടയാടുമെന്ന വിശ്വാസത്തിലായിരുന്നു ഇത്..

വലിപ്പവും ഭാരവും വളരെ കൂടിയ കൂറ്റന്‍ ജീവിയെ ബുള്‍ഡോസറിലാണ് സംസ്‌കാരത്തിനായെത്തിച്ചത്. കുഴിച്ചിടുന്നതിന് മുമ്പായി പ്രത്യേക ആചാരങ്ങള്‍ നടത്തി അതിന്റെ തല അറുത്തെടുത്തു. ഗ്രാമവാസികള്‍ മുഴുവന്‍ ഈ ആചാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Other News in this category4malayalees Recommends