വോക്കിങ്ങ് കാരുണ്യയുടെ എഴുപത്തിഒന്പതാമത് സഹായമായ 47000 രൂപ സിബിച്ചനും വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പായി 70000 രൂപയും കൈമാറി.

വോക്കിങ്ങ്  കാരുണ്യയുടെ എഴുപത്തിഒന്പതാമത് സഹായമായ 47000 രൂപ സിബിച്ചനും വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പായി 70000 രൂപയും കൈമാറി.
ആലപ്പുഴ: വോക്കിങ് കാരുണ്യയുടെ എഴുപത്തിഒന്പതാമത് സഹായമായ നാല്പത്തിയേഴായിരം രൂപ പ്രശക്ത സിനിമ നടന്‍ ജയന്‍ ചേര്‍ത്തല സിബിച്ചന് കൈമാറി. തദവസരത്തില്‍ ചാരിറ്റി പ്രവര്‍ത്തകരായ ഷില്ലു കൊട്ടാരത്തില്‍, ജെയ്‌സി മനോജ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഏഴ് മിടുക്കരായ വിദ്യാര്ധികള്‍ക്കുള്ള സഹായമായി എഴുപതിനായിരം രൂപയും കൈമാറി. ചേര്‍ത്തലയില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരനായ സിബിച്ചന്‍ (42 വയസ്സ്) ഇന്ന് തീരാദു:ഖങ്ങളുടെ നടുവിലാണ്. തുടര്‍ച്ചയായ പനിയെ തുടര്‍ന്ന് ആശുപത്രിയിലായ സിബിച്ചന് പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് വിദഗ്ദ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പരിശോധനയിലാണ് ബ്ലഡ് കാന്‍സര്‍ എന്ന മഹാരോഗത്തിനു് താന്‍ അടിമയാണെന്ന സത്യം അദ്ദേഹം മനസ്സിലാക്കിയത്. ആശാരിപ്പണി കൊണ്ട് കിട്ടുന്ന തുഛമായ വരുമാനം ഒരിക്കലും തന്റെ ചികിത്സയ്ക്കു തികയുമായിരുന്നില്ല.

ആലപ്പുഴ മെഡിക്കല്‍ കോളേജിലും മറ്റു നിരവധി ആശുപത്രികളിലും സിബിച്ചന്‍ ചികിത്സ തേടിയിട്ടുണ്ട്. നിരന്തരമായ ചികിത്സ വലിയ കടക്കെണിയിലാണ് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. ഇപ്പോള്‍ തന്നെ എകദേശം രണ്ടു ലക്ഷം രൂപയുടെ കടബാദ്ധ്യത ഉണ്ട് സിബിച്ചന്. മുന്‍പോട്ടുള്ള തുടര്‍ചികിത്സക്കായി വലിയ ഒരു തുക .കണ്ടെത്തേണ്ടതായിട്ടുണ്ട്. സ്വന്തമായി ഒരു വീടോ ഭൂമിയോ ഇല്ലാത്ത സിബിച്ചന്‍ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. ഭാര്യയും പറക്കമുറ്റാത്ത ചെറിയ രണ്ടു കുട്ടികളുമായാണ് സിബിച്ചന്‍ വാടക വീട്ടില്‍ താമസിക്കുന്നത്. ഇതുവരെ മുന്‍പോട്ട് പോയത് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ്.

പ്രിയമുള്ളവരെ സിബിച്ചനെയും കുടുംബത്തെയും സഹായിക്കുവാന്‍ നിങ്ങള്‍ കാണിച്ച നല്ല മനസ്സിന് വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി അറിയിക്കുന്നു.


Registered Chartiy Number 1176202

https://www.facebook.com/…/WokingKarunyaCharitable…/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447


കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

Other News in this category



4malayalees Recommends