'Let's Break It Together' ല്‍ നാദ വിസ്മയം തീര്‍ക്കാന്‍ നോട്ടിംഗ്ഹാമില്‍ നിന്നും അഞ്ച് വര്‍ണ്ണ നക്ഷത്രങ്ങള്‍ ....സിബിന്‍ സിജു, സിയോണ സിജു സഹോദരങ്ങള്‍ക്കൊപ്പം സാന്ദ്ര ഷാജുവും, ഡാനിയല്‍ ജോസും, തോമസ് റ്റെബിയും നാളെ വൈകീട്ട് അഞ്ചു മണിയ്ക്ക്

'Let's Break It Together' ല്‍ നാദ വിസ്മയം തീര്‍ക്കാന്‍ നോട്ടിംഗ്ഹാമില്‍ നിന്നും അഞ്ച് വര്‍ണ്ണ നക്ഷത്രങ്ങള്‍ ....സിബിന്‍ സിജു, സിയോണ സിജു സഹോദരങ്ങള്‍ക്കൊപ്പം സാന്ദ്ര ഷാജുവും, ഡാനിയല്‍ ജോസും, തോമസ് റ്റെബിയും നാളെ വൈകീട്ട് അഞ്ചു മണിയ്ക്ക്
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ആഗസ്റ്റ് 13 വ്യാഴം 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) ആസ്വാദകര്‍ക്കായി പാട്ടിന്റെ കലവറ തുറക്കാനെത്തുന്നത് നോട്ടിംഗ്ഹാമില്‍ നിന്നുള്ള സഹോദരങ്ങള്‍ സിബിന്‍ സിജു, സിയോണ സിജു എന്നിവര്‍ക്കൊപ്പം സാന്ദ്ര ഷിജു, ഡാനിയല്‍ ജോസ്, തോമസ് റ്റെബി എന്നീ കൌമാര പ്രതിഭകളാണ്.

സിബിന്‍ കീബോര്‍ഡ്, സിയോണ ഫ്‌ളൂട്ട്, നല്ലൊരു ഗായിക കൂടിയായ സാന്ദ്ര കീബോര്‍ഡ്, തോമസ് ഡ്രംസ്, ഡാനിയല്‍ ഡ്രംസ് എന്നീ സംഗീതോപകരണങ്ങളുമായി അരങ്ങ് തകര്‍ക്കാനെത്തുമ്പോള്‍ 'Let's Break It Together' പ്രേക്ഷകര്‍ക്ക് അതൊരു നവ്യാനുഭവമായിരിക്കും എന്ന് നിസ്സംശ്ശയം പറയാം.

സംഗീതത്തോടുള്ള അഭിനിവേശം പൈതൃകമായി പകര്‍ന്ന് കിട്ടിയ സിബിന്‍, സിയോണ സഹോദരങ്ങള്‍ യു കെ യിലെ അറിയപ്പെടുന്ന ഗായകനായ നോട്ടിംഗ്ഹാമിലെ സിജു സ്റ്റീഫന്റേയും ബിന്ദു സിജുവിന്റേയും മക്കളാണ്. വളരെ ചെറിയ പ്രായം മുതല്‍ കീബോര്‍ഡ് പരിശീലിക്കാന്‍ തുടങ്ങിയ സിബിന്‍ നോട്ടിംഗ്ഹാം ട്രിനിറ്റി കാത്തലിക് സ്‌കൂളില്‍ ഇയര്‍ 12 വിദ്യാര്‍ത്ഥിയാണ്. അസ്സോസ്സിയേഷന്‍ പ്രോഗ്രാമുകള്‍, ബൈബിള്‍ കലോത്സവം ഉള്‍പ്പടെ നിരവധി വേദികളില്‍ സിബിന്‍ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ച് കൊയറിലും സജീവാംഗമാണ് ഈ 17 വയസ്സ്‌കാരന്‍.

സിബിന്റെ ഇളയ സഹോദരി സിയോണ നോട്ടിംഗ്ഹാം ട്രിനിറ്റി കാത്തലിക് സ്‌കൂളിലെ ഇയര്‍ 8 വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂളില്‍ നിന്നും ഫ്‌ളൂട്ടില്‍ പരിശീലനം നേടുന്ന സിയോണ ഇതിനോടകം ഗ്രേഡ് 1 പൂര്‍ത്തിയാക്കി കഴിഞ്ഞു. ഫ്‌ളൂട്ടില്‍ കടുത്ത പരിശീലനം തുടരുന്ന ഈ 13 വയസ്സ്‌കാരി നിരവധി വേദികളില്‍ ഇതിനോടകം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

നോട്ടിംഗ്ഹാമിലെ ഷാജു തോമസ് ഷാന്റി ഷാജു ദമ്പതികളുടെ മകളാണ് 12 കാരിയായ സാന്ദ്ര. നല്ലൊരു ഗായിക കൂടിയായ സാന്ദ്ര കീബോര്‍ഡിലും തന്റെ കഴിവ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നോട്ടിംഗ്ഹാമിലെ ബെക്കെറ്റ് കാത്തലിക് സ്‌കൂളില്‍ ഇയര്‍ 7 വിദ്യാര്‍ത്ഥിനിയായ സാന്ദ്ര ചര്‍ച്ച് കൊയറിലെ സജീവാംഗമാണ്. അസ്സോസ്സിയേഷന്‍ പ്രോഗ്രാമുകളും ബൈബിള്‍ കലോത്സവവും ഉള്‍പ്പടെ നിരവധി വേദികളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

ഏറെ വര്‍ഷങ്ങളായി ഡ്രംസില്‍ പരിശീലനം തേടുന്ന തോമസ് റ്റെബി നോട്ടിംഗ്ഹാമിലെ റ്റെബി തോമസ് ജോയ്‌സ് ജേക്കബ്ബ് ദമ്പതികളുടെ മകനാണ്. സ്‌കൂളിലും പ്രൈവറ്റായും ഡ്രംസില്‍ പരിശീലനം നേടുന്ന തോമസ് നോട്ടിംഗ്ഹാം ട്രിനിറ്റി കാത്തലിക് സ്‌കൂളില്‍ ഇയര്‍ 10 വിദ്യാര്‍ത്ഥിയാണ്. അസ്സോസ്സിയേഷന്‍ വേദികള്‍ ഉള്‍പ്പടെ നിരവധി വേദികളില്‍ ഡ്രംസില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് ഈ 15 വയസ്സ്‌കാരന്‍.

നോട്ടിംഗ് ഹാമിലെ മനോജ് ജോസ് ഷീന ജോര്‍ജ്ജ് ദമ്പതികളുടെ മകനാണ് ഡാനിയല്‍. ഏറെ വര്‍ഷങ്ങളായി ഡ്രംസില്‍ പരിശീലനം നേടുന്ന ഡാനിയല്‍ നോട്ടിംഗ്ഹാം ട്രിനിറ്റി കാത്തലിക് സ്‌കൂളില്‍ ഇയര്‍ 9 വിദ്യാര്‍ത്ഥിയാണ്. നല്ലൊരു ഡാന്‍സര്‍ കൂടിയായ ഈ 14 വയസ്സ്‌കാരന്‍ സ്‌കൂളില്‍ നിന്നും പ്രൈവറ്റായിട്ടും ഡ്രംസില്‍ പരിശീലനം തുടരുന്നു. ഈ നാല് കുടുംബങ്ങളും നോട്ടിംങ്ങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷനിലെ (NMCA) സജീവാംഗങ്ങളാണ്.

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ വാദ്യഘോഷത്തിന്റെ വര്‍ണ്ണ വിസ്മയം തീര്‍ക്കാനെത്തുന്ന സിബിന്‍ സിജു, സിയോണ സിജു, സാന്ദ്ര ഷാജു, ഡാനിയല്‍ ജോസ്, തോമസ് റ്റെബി എന്നീ കലാ പ്രതിഭകള്‍ക്ക് പിന്തുണയേകാന്‍ യുക്മ സാംസ്‌കാരിക വേദിയുടെ 'Let's Break It Together' ല്‍ 13/08/2020 വ്യാഴം

5 P M ന് (ഇന്ത്യന്‍ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

കോവിഡ് 19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ എന്‍ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ് യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.


Sajish Tom

Other News in this category



4malayalees Recommends