പ്രണബ് ജീവനോടെയുണ്ട് ; വ്യാജ വാര്‍ത്തയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മക്കള്‍ ; ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും പ്രാര്‍ത്ഥിക്കണമെന്നും അപേക്ഷിച്ച് കുടുംബം

പ്രണബ് ജീവനോടെയുണ്ട് ; വ്യാജ വാര്‍ത്തയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മക്കള്‍ ; ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും പ്രാര്‍ത്ഥിക്കണമെന്നും അപേക്ഷിച്ച് കുടുംബം
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ വിമര്‍ശനവുമായി മക്കള്‍. എന്റെ പിതാവ് പ്രണബ് മുഖര്‍ജി ജീവനോടെയുണ്ട്. അദ്ദേഹം മരിച്ചെന്ന തരത്തിലുള്ള ഊഹാപോഹങ്ങളും വ്യാജവാര്‍ത്തയും സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നതിലൂടെ രാജ്യത്തെ മാധ്യമ രംഗം വ്യാജ വാര്‍ത്ത ഫാക്ടറിയായി മാറിയിരിക്കുന്നതിന്റെ പ്രതിഫലനമാണ്. പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിന് എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും മകന്‍ അഭിജിത്ത് മുഖര്‍ജി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.


വെന്റിലേറ്ററില്‍ തുടരുകയാണ് അച്ഛന്‍.പിതാവ് മരിച്ചെന്ന വാര്‍ത്ത വെറുതെയാണ്. ദയവു ചെയ്ത് ഇതറിയാന്‍ തന്റെ ഫോണിലേക്ക് വിളിക്കരുത്. അദ്ദേഹം ആശുപത്രിയിലായതിനാല്‍ വിവരങ്ങള്‍ അറിയാന്‍ ഫോണ്‍ ഫ്രീ ആയി വക്കേണ്ടതുണ്ട്, മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയും ട്വീറ്റ് ചെയ്തു.

Other News in this category4malayalees Recommends