കേസ് ഫയല്‍ എമിഗ്രേഷനില്‍ അപ്‌ഡേറ്റല്ല ; നിരവധി പേരുടെ യാത്ര മുടങ്ങുന്നു ; ആശങ്ക

കേസ് ഫയല്‍ എമിഗ്രേഷനില്‍ അപ്‌ഡേറ്റല്ല ; നിരവധി പേരുടെ യാത്ര മുടങ്ങുന്നു ; ആശങ്ക
വിവിധ കേസില്‍ അകപ്പെട്ടവരുടെ ഫയലുകള്‍ എമിഗ്രേഷന്‍ കംപ്യൂട്ടറില്‍ അപ്‌ഡേറ്റ് ചെയ്യാത്തതിനാല്‍ പലരുടേയും യാത്ര മുടങ്ങുന്നു. വിമാനത്താവളത്തില്‍ നിന്ന് പലരും മടങ്ങി. വിമാനം ചാര്‍ട്ടര്‍ ചെയ്തു പോകുന്നവരും വന്ദേ ഭാരത് വിമാനങ്ങളില്‍ പോകുന്നവരും ഇക്കൂട്ടത്തിലുണ്ട്.

യാത്ര മുടങ്ങിയാല്‍ വിമാന ടിക്കറ്റ് തുകയും നഷ്ടമാകും. കോടതിയില്‍ കേസ് തീര്‍ന്ന് പിഴയടച്ചെത്തിയ ആള്‍ക്കാണ് കഴിഞ്ഞ ദിവസം യാത്ര നിഷേധിച്ചത്.

കേസ് തീര്‍ന്നതിന്റെ രേഖകള്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അധികൃതരെ കാണിച്ചെങ്കിലും സിസ്റ്റത്തിന്റെ അപ്‌ഡേറ്റ് ആവാത്തതിനാല്‍ യാത്രാനുമതി നല്‍കിയില്ല. കോടതിയില്‍ തന്നെയുള്ള എമിഗ്രേഷന്‍ കൗണ്ടറിലാണ് അപ്‌ഡേറ്റ് ചെയ്യേണ്ടത്. ക്രെഡിറ്റ് കാര്‍ഡ് കേസ് തീര്‍ന്നിട്ടും എമിഗ്രേഷന്‍ അപ്‌ഡേറ്റ് ആകാത്തത് മൂലം മറ്റൊരാള്‍ക്കും മടങ്ങേണ്ടിവന്നു. അതേസമയം കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത് വിമാനത്തില്‍ പോകാന്‍ സാധിക്കാത്തര്‍ക്ക് ടിക്കറ്റ് തുക നഷ്ടപ്പെടില്ലെന്നും അടുത്ത വിമാനത്തില് യാത്രാ സൗകര്യം നല്‍കുമെന്നും അബുദാബി കെ എംസിസി പ്രസിഡന്റ് പറഞ്ഞു.

Other News in this category



4malayalees Recommends