യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ വര്‍ധനവുണ്ടായി 1,382 ലെത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ തലേദിവസത്തേക്കാള്‍ പെരുപ്പമുണ്ടായി 54,345ലെത്തി; മൊത്തം കൊറോണ മരണം 169,131 ഉം മൊത്തം രോഗികളുടെ എണ്ണം 5,360,302 ഉം ആയി

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ വര്‍ധനവുണ്ടായി 1,382 ലെത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ തലേദിവസത്തേക്കാള്‍ പെരുപ്പമുണ്ടായി 54,345ലെത്തി; മൊത്തം കൊറോണ മരണം 169,131 ഉം മൊത്തം രോഗികളുടെ എണ്ണം 5,360,302 ഉം ആയി

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തലേദിവസത്തേക്കാള്‍ വര്‍ധനവുണ്ടായി 1,382 ലെത്തി.തലേദിവസമായ ചൊവ്വാഴ്ചത്തെ മരണമായ 1,042 ആയും തിങ്കളാഴ്ചത്തെ പ്രതിദിന മരണമായ 1,090 ആയും ഞായറാഴ്ച മരണമായ 357 ആയും ശനിയാഴ്ചത്തെ മരണമായ 809ഉം ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ പെരുപ്പമാണുള്ളത്. എന്നാല്‍ വെള്ളിയാഴ്ചത്തെ മരണമായ 1502 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ താഴ്ചയാണുള്ളത്.


ഇന്നലത്തെ പുതിയ രോഗികളുടെ എണ്ണം 54,345 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 42,130 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ പെരുപ്പമാണുള്ളത്. തിങ്കളാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 64,303 മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ ഇന്നലെ ഇടിവുണ്ടായിട്ടുണ്ട്. ഞായറാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 34,187ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ഇക്കാര്യത്തില്‍ പെരുപ്പമാണുള്ളത്.

ഇതോടെ രാജ്യത്തെ മൊത്തം കൊറോണ മരണം 169,131 യും മൊത്തം രോഗികളുടെ എണ്ണം 5,360,302 ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്ക കൊറോണക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്ന ദയനീയ നില തുടരുകയാണ്.രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണമാകട്ടെ 2,812,603 ആയാണ് ഉയര്‍ന്നിരിക്കുന്നത്. യുഎസില്‍ രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം വര്‍ധിക്കുന്നുവെങ്കിലും ഏറ്റവും കൂടുതല്‍ മരണവും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 594,808 രോഗികളുമായി കാലിഫോര്‍ണിയയിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്. ഇവിടെ 10,810 മരണങ്ങളാണുണ്ടായിരിക്കുന്നത്.

ഫ്ലോറിഡയില്‍ 550,901 രോഗികളും 8,770 മരണങ്ങളുണ്ടായി.ടെക്സാസില്‍ 532,985 രോഗികളും 9,229 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.മരണത്തിന്റെ കാര്യത്തില്‍ 32,874 കോവിഡ് മരണങ്ങളുമായി ന്യൂയോര്‍ക്കാണ് മുന്നില്‍. ഇവിടെ മൊത്തം രോഗികള്‍ 452,509 ആണ്. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടരുന്ന ആശങ്കാജനകമായ സാഹചര്യം തുടരുകയാണെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.


Other News in this category4malayalees Recommends