മോദിയ്‌ക്കൊപ്പം ഭൂമിപൂജ ചടങ്ങില്‍ പങ്കെടുത്ത രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് മേധാവിക്ക് കോവിഡ് ; അയോധ്യ പൂജയില്‍ വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു

മോദിയ്‌ക്കൊപ്പം ഭൂമിപൂജ ചടങ്ങില്‍ പങ്കെടുത്ത രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് മേധാവിക്ക് കോവിഡ് ; അയോധ്യ പൂജയില്‍ വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു
പ്രധാനമന്ത്രിക്കൊപ്പം അയോധ്യ ക്ഷേത്രത്തിന്റെ ഭൂമി പൂജയില്‍ പങ്കെടുത്ത രാമക്ഷേത്ര ട്രസ്റ്റ് മേധാവ് മഹന്ത് നിത്യ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. മഥുരയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം നടന്ന പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്. ഇദ്ദേഹമിപ്പോള്‍ മഥുരയിലാണ് ഉള്ളതെന്നാണ് വിവരം. ശ്വാസ തടസ്സത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.


മഥുര ജില്ലയിലെ മേദാന്ത ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ചികിത്സാ മേല്‍നോട്ട ചുമതല മഥുര ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. മാത്രമല്ല ആഗ്രയില്‍ നിന്നുള്ള ചീഫ് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തെ ചികിത്സാ സഹായത്തിനായി വിട്ടു നല്‍കി.

ആഗസ്ത് 5നാണ് അയോധ്യയില്‍ ഭൂമിപൂജ നടന്നത്. അന്നു വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം മഹന്ത് നൃത്യ ഗോപാല്‍ ദാസും പങ്കെടുത്തിരുന്നു.

Other News in this category4malayalees Recommends