രാമന്റെ അനുഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലെത്തി രാമക്ഷേത്രം കാണും ; മുന്‍ പാക് താരത്തിന്റെ പ്രസ്താവന വാര്‍ത്തയാക്കി ദേശീയ മാധ്യമങ്ങള്‍

രാമന്റെ അനുഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലെത്തി രാമക്ഷേത്രം കാണും ; മുന്‍ പാക് താരത്തിന്റെ പ്രസ്താവന വാര്‍ത്തയാക്കി ദേശീയ മാധ്യമങ്ങള്‍
അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി നടന്ന ഭൂമിപൂജയെ പിന്തുണച്ച് മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ രംഗത്ത് വന്നിരുന്നു. ലോകത്തിലെ മുഴുവന്‍ ഹിന്ദുക്കളെയും സംബന്ധിച്ച് ചരിത്രപരമായ ദിനമാണിതെന്ന് കനേരിയ ട്വീറ്റ് ചെയ്തത്. ഇപ്പോഴിതാ രാമന്റെ അനുഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലെത്തി രാമക്ഷേത്രം കാണുമെന്ന് പറഞ്ഞിരിക്കുകയാണ് താരം.'രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജയ്ക്ക് പിന്തുണ നല്‍കി ട്വീറ്റ് ചെയ്തത് ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ അല്ല. രാമ ഭക്തനായതിനാല്‍ മാത്രമാണ് അങ്ങനെ ചെയ്തത്. രാമന്റെ അനുഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലെത്തി രാമക്ഷേത്രം കാണും.' അഭിമുഖത്തില്‍ കനേരിയ പറഞ്ഞു.

'ഭഗവാന്‍ ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, വ്യക്തിത്വത്തിലാണ്. തിന്മയ്ക്കു മേലുള്ള സത്യത്തിന്റെ വിജയത്തിന്റെ പ്രതീകമാണ് അദ്ദേഹം. ഇന്ന് ലോകമെമ്പാടും സന്തോഷത്തിന്റെ ഒരു തരംഗമുണ്ട്. ഇത് മഹത്തായ സംതൃപ്തി തരുന്ന നിമിഷമാണ്.' എന്നാണ് ജയ് ശ്രീരാം എന്ന ഹാഷ്ടാഗിനൊപ്പം രാമക്ഷേത്ര നിര്‍മ്മാണത്തിനായി നടന്ന ഭൂമിപൂജയെ പിന്തുണച്ച് കനേരിയ നേരത്തെ ട്വീറ്റ് ചെയ്തത്.


താന്‍ ഹിന്ദുവായതിന്റെ പേരില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് അവഗണന നേരിട്ടുണ്ടെന്നും എന്നാല്‍ ഹിന്ദുവായതില്‍ താന്‍ ഏറെ അഭിമാനിക്കുന്നെന്നും അടുത്തിടെ കനേരിയ പറഞ്ഞിരുന്നു. വാതുവെയ്പ്പിന്റെ പേരില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടുകയാണ് താരം.

Other News in this category



4malayalees Recommends