'കൊല്ലടാ പോലീസിനെ'; സായുധരായ ബെംഗളൂരു കലാപകാരികള്‍ ആക്രോശിച്ചത് ഇങ്ങനെ; അക്രമത്തിന് പിന്നില്‍ എസ്ഡിപിഐക്കാരുമെന്ന് എഫ്‌ഐആര്‍

'കൊല്ലടാ പോലീസിനെ'; സായുധരായ ബെംഗളൂരു കലാപകാരികള്‍ ആക്രോശിച്ചത് ഇങ്ങനെ; അക്രമത്തിന് പിന്നില്‍ എസ്ഡിപിഐക്കാരുമെന്ന് എഫ്‌ഐആര്‍
ബെംഗളൂരുവിലെ ഡിജെ ഹള്ളി മേഖലയില്‍ ചൊവ്വാഴ്ച രാത്രി നടന്ന കലാപത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മൂന്ന് പേര്‍ കൊല്ലപ്പെടുകയും, 200ഓളം കാറുകള്‍ അഗ്‌നിക്ക് ഇരയാക്കുകയും ചെയ്തതിന് പുറമെ ഡിജെ ഹള്ളി പോലീസ് സ്‌റ്റേഷന്‍ തകര്‍ക്കുകയും, തീയിടുകയും ചെയ്തിരുന്നു. സായുധരായി എത്തിയ ജനക്കൂട്ടം 'പോലീസിനെ കൊല്ലാന്‍' മുദ്രാവാക്യം മുഴക്കിയാണ് എത്തിയതെന്ന് എഫ്‌ഐആര്‍ വ്യക്തമാക്കി.

രാത്രി 8.45ഓടെ ആരംഭിച്ച അക്രമത്തിന് പിന്നിലുള്ള അഞ്ച് പേരുടെ പേരുവിവരങ്ങള്‍ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഉയര്‍ന്ന പ്രതിഷേധമാണ് കലാപമായി മാറിയത്. എംഎല്‍എയുടെ വീടിന് മുന്നില്‍ ഒത്തുകൂടിയ അക്രമികള്‍ ഈ വീടും, വാഹനങ്ങളും, വസ്തുവകകളും, രണ്ട് പോലീസ് സ്‌റ്റേഷനുമാണ് തകര്‍ത്തത്.

എസ്ഡിപിഐക്കാരായ അര്‍ഫാസ്, മുസമ്മില്‍ പാഷ, സയെദ് മസൂദ്, അല്ലാ ബക്ഷ് തുടങ്ങിയവരും, 300ഓളം പേരുമാണ് തെരുവിലിറങ്ങിയത്. വാളും, ദണ്ഢും, ഇരുമ്പ് വടികളുമായാണ് ഇവര്‍ പോലീസ് സ്‌റ്റേഷന്‍ അക്രമിച്ചത്. ആരെയും വെറുതെവിടരുതെന്നും, കൊല്ലാനും വിളിച്ച് പറഞ്ഞ അക്രമികള്‍ ഇഷ്ടിക എറിയുകയും ചെയ്തു. കൊല്ലാതെ പോകാന്‍ ഉദ്ദേശമില്ലെന്ന വിധത്തിലായിരുന്നു അക്രമികള്‍ പെരുമാറിയതെന്ന് പോലീസ് പറയുന്നു.

തുടര്‍ച്ചയായി അഭ്യര്‍ത്ഥിച്ചെങ്കിലും ഇവര്‍ പിരിഞ്ഞുപോയില്ല. ഇതോടെ ആകാശത്തേക്ക് ഒരു റൗണ്ട് നിറയൊഴിച്ചു. ഇതോടെ അക്രമികള്‍ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. കൂടുതല്‍ പോലീസ് സേനയെ ഇറക്കിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലാത്തിച്ചാര്‍ജ്ജും, ടിയര്‍ ഗ്യാസും പ്രയോഗിച്ച ശേഷമാണ് പോലീസ് വെടിയുതിര്‍ത്തത്. നാശനഷ്ടത്തിന്റെ ചെലവ് അക്രമത്തില്‍ ഏര്‍പ്പെട്ടവരില്‍ നിന്ന് ഈടാക്കുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Other News in this category4malayalees Recommends