ഒമാനില്‍ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കും ; നിര്‍ദ്ദേശങ്ങളറിയാം

ഒമാനില്‍ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കും ; നിര്‍ദ്ദേശങ്ങളറിയാം
ഒമാനിലെ സ്‌കൂളുകള്‍ നവംബര്‍ 1 ന് തുറക്കും. കോവിഡ് മൂലം മാസങ്ങളായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം

അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ സെപ്തംബര്‍ 27മുതല്‍ ജോലിക്ക് ഹാജരാകണമെന്ന് സുപ്രീം കമ്മറ്റി നിര്‍ദ്ദേശിച്ചു. അക്കാദമിക് ദിനങ്ങള്‍ 180 ദിവസത്തില്‍ കുറയാന്‍ പാടില്ല. ഇതുപ്രകാരം വേണം അവധി ക്രമീകരിക്കാന്‍ ചില ക്ലാസുകള്‍ക്ക് മാത്രം സ്‌കൂളില്‍ എത്തിയാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കും. ഇന്ത്യന്‍ സ്‌കൂളിലും ഇത് ബാധകമാണ്.

Other News in this category



4malayalees Recommends