3 കിലോ മയക്കുമരുന്ന് കളിപ്പാട്ടങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം കൈയോടെ പിടിച്ചു; ദുബായില്‍ ടെക്‌നീഷ്യന്‍ അകത്തായി

3 കിലോ മയക്കുമരുന്ന് കളിപ്പാട്ടങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം കൈയോടെ പിടിച്ചു; ദുബായില്‍ ടെക്‌നീഷ്യന്‍ അകത്തായി
3 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് കടത്താന്‍ ശ്രമിച്ച കുറ്റത്തിന് ദുബായില്‍ ടെക്‌നീഷ്യന്‍ പിടിയിലായി. അറസ്റ്റ് ചെയ്ത ഇയാളെ ദുബായ് കോടതിയില്‍ ഹാജരാക്കി. മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതിനും, കള്ളക്കടത്തിനുമാണ് കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. ദുബായ് പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക്‌സ് ഓഫീസര്‍മാര്‍ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് നൈജീരിയക്കാരനായ 35കാരന്‍ ടെക്‌നീഷ്യന്‍ പിടിയിലായതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ കാണിക്കുന്നു.

മാര്‍ച്ച് 22നാണ് ദുബായ് പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക്‌സ് വിഭാഗം ഓപ്പറേഷന്‍ നടത്തിയത്. 3.1 കിലോഗ്രാം വരുന്ന മയക്കുമരുന്ന് കളിപ്പാട്ടങ്ങളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ന്യൂസിലാന്‍ഡിലേക്ക് ഷിപ്പിംഗ് ഏജന്‍സി വഴി കളിപ്പാട്ടങ്ങള്‍ അയയ്ക്കാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്. അല്‍ മുറാഖബത്തിലുള്ള ഒരു ഷിപ്പിംഗ് കമ്പനിയില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കേസുകള്‍ ആരംഭിക്കുന്നത്.

'സംഭവം പരിശോധിക്കാന്‍ ഞങ്ങള്‍ സ്ഥലത്തെത്തി. ഒരാള്‍ കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ ബോക്‌സ് ന്യൂസിലാന്‍ഡിലേക്ക് അയയ്ക്കാനായി എത്തിച്ചതായി അറിഞ്ഞു', പോലീസ് ലെഫ്റ്റനന്റ് പറഞ്ഞു. എന്നാല്‍ പാക്കേജ് പരിശോധിക്കുമ്പോള്‍ കളിപ്പാട്ടങ്ങളുടെ ഭാരത്തില്‍ വ്യത്യാസമുള്ളതായി തിരിച്ചറിഞ്ഞു. ഇതോടെയാണ് ജീവനക്കാരന്‍ സംഭവം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഒരു ടോയ് തുറന്ന് നോക്കുമ്പോള്‍ വെളുത്ത പൊതിയാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും പോലീസ് പറഞ്ഞു.

ആന്റി നാര്‍ക്കോട്ടിക്‌സ് സംഘത്തിന്റെ വിശദ പരിശോധനയില്‍ ഇത് ക്രിസ്റ്റല്‍ മെത്താണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ബാക്കിയുള്ളവയുടെ പരിശോധിച്ചു. അതില്‍ നിന്നും മയക്കുമരുന്ന് തന്നെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ഇവ പിടിപ്പെടുത്തതിന് പുറമെ പ്രതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സിസിടിവി ക്യാമറയില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഷിപ്പിംഗ് കമ്പനിയെ ഉപയോഗിച്ച് പ്രതിയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആഗസ്റ്റ് 30ന് ഇയാളുടെ ശിക്ഷ പ്രഖ്യാപിക്കും.

Other News in this category



4malayalees Recommends