ഓപ്പറേഷന്‍ പാളി; യുഎഇയില്‍ രോഗിയുടെ ഒരു കണ്ണ് പോയി; 2 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

ഓപ്പറേഷന്‍ പാളി; യുഎഇയില്‍ രോഗിയുടെ ഒരു കണ്ണ് പോയി; 2 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം
ഓപ്പറേഷനിടെ ഉണ്ടായ പിശക് മൂലം രോഗിയുടെ ഒരു കണ്ണില്‍ അന്ധത ബാധിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. 2 ലക്ഷം ദിര്‍ഹമാണ് രോഗിക്ക് കൈമാറാന്‍ അബുദാബി കോടതി (ഫസ്റ്റ് ഇന്‍സ്റ്റന്‍സ്) ഉത്തരവിട്ടത്. തലസ്ഥാന നഗരത്തിലെ ഒരു മെഡിക്കല്‍ സെന്ററിലാണ് ഓപ്പറേഷനില്‍ കുഴപ്പം സംഭവിച്ചത്. മെഡിക്കല്‍ വീഴ്ചയ്ക്ക് നഷ്ടപരിഹാരം പണമായി നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

ഇടത് കണ്ണില്‍ കലശലായ വേദന മൂലമാണ് പുരുഷനായ രോഗി മെഡിക്കല്‍ സെന്ററില്‍ ചികിത്സ തേടിയത്. കണ്ണില്‍ വെളുത്ത ദ്രാവക കണ്ടെത്തിയതിനാല്‍ സര്‍ജറി നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ സര്‍ജറിക്ക് വിധേയനായ രോഗിയുടെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടമായി. ഇതോടെയാണ് രോഗി ആരോഗ്യ അധികൃതരുടെ പക്കല്‍ പരാതിയുമായി എത്തിയത്. ചികിത്സയില്‍ പിഴവ് സംഭവിച്ചതായി പരിശോധനയില്‍ കണ്ടെത്തി.

ഓപ്പറേഷനുമായി മുന്നോട്ട് പോകുന്നതിന് മുന്‍പ് പര്യാപ്തമായ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ഡോക്ടര്‍മാര്‍ പരാജയപ്പെട്ടതായും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതോടെയാണ് സെന്ററിന് എതിരെ രോഗി ഹര്‍ജി സമര്‍പ്പിച്ചത്. ശാരീരികയും, മാനസികവുമായ നഷ്ടങ്ങള്‍ക്ക് 1 മില്ല്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നാണ് രോഗി ആവശ്യപ്പെട്ടത്. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിന് പുറമെ ആറ് മാസത്തോളം കണ്ണില്‍ കലശലായ വേദനയും അനുഭവപ്പെട്ടിരുന്നു.

ഇതുമൂലം തന്റെ ജോലിയും, ദൈനംദിന കാര്യങ്ങളുമായി മുന്നോട്ട് പോകുന്നതില്‍ തടസ്സം നേരിട്ടതായും രോഗി വാദിച്ചു. ഇതോടെയാണ് 2 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി മെഡിക്കല്‍ സെന്ററിനോട് ആവശ്യപ്പെട്ടത്. നിയമനടപടിക്ക് ആവശ്യമായി വന്ന ചെലവുകള്‍ക്ക് പുറമെയാണിത്.


Other News in this category



4malayalees Recommends