സന്ദര്‍ശന വിസയിലെത്തിയവര്‍ക്ക് കുടുംബ വിസയിലേക്ക് മാറാന്‍ കഴിയില്ല ; കുവൈത്തില്‍ ജനുവരി മുതല്‍ പുതിയ നിയമം

സന്ദര്‍ശന വിസയിലെത്തിയവര്‍ക്ക് കുടുംബ വിസയിലേക്ക് മാറാന്‍ കഴിയില്ല ; കുവൈത്തില്‍ ജനുവരി മുതല്‍ പുതിയ നിയമം
കുവൈത്തില്‍ 2020 മുതല്‍ സന്ദര്‍ശന വിസയിലെത്തിയവര്‍ കുടുംബ വിസയിലേക്ക് മാറ്റാന്‍ അനുവദിക്കില്ല. ഇതു സംബന്ധിച്ച ആഭ്യന്തര മന്ത്രാലയ ഉത്തരവ് ബന്ധപ്പെട്ട താമസ കുടിയേറ്റ വിഭാഗത്തിന് കൈമാറിയതായും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സന്ദര്‍ശന വിസയിലെത്തിയവരുടെ വിസ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കിയെങ്കിലും ഇവരുടെ വിസ മാറ്റം അനുവദിക്കുന്നതല്ലെന്നും വക്താവ് വ്യക്തമാക്കുന്നു.

രാജ്യത്തു തുടരുന്ന സ്വദേശി വിദേശി ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിസ നിയമത്തില്‍ കാര്യമായ നവീകരണത്തിന് സര്‍ക്കാര്‍ നീക്കങ്ങളാരംഭിച്ചത്.

Other News in this category



4malayalees Recommends