ഹലോ ദുബായ്' പറഞ്ഞ് വിരാട്; ഐപിഎല്‍ മാമാങ്കത്തിനായി ആര്‍സിബി ടീം എത്തി

ഹലോ ദുബായ്' പറഞ്ഞ് വിരാട്; ഐപിഎല്‍ മാമാങ്കത്തിനായി ആര്‍സിബി ടീം എത്തി
ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനും, ഐപിഎല്‍ ഫ്രാഞ്ചൈസി റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിയും, സംഘവും യുഎഇയില്‍ എത്തിച്ചേര്‍ന്നു. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിലാണ് ഐപിഎല്‍ 2020 മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റിയത്. ഇതിന്റെ ഭാഗമായാണ് വിരാടും, ആര്‍സിബി ടീമും ദുബായില്‍ എത്തിയത്.

'ഹലോ ദുബായ്' എന്ന തലക്കെട്ടോടെ ഒരു ചിത്രം പോസ്റ്റ് ചെയ്താണ് വിരാട് തന്റെ വരവ് അറിയിച്ചത്. ഐപിഎല്ലിലെ പ്രമുഖ ടീം ആണെങ്കിലും ഇന്ത്യന്‍ ടീം ക്യാപ്റ്റനായ വിരാടിന് ഈ നേട്ടം ഐപിഎല്‍ മത്സരങ്ങളില്‍ ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് എത്തിയ മത്സരങ്ങളില്‍ ആദ്യത്തെ ഐപിഎല്‍ കിരീടം നോട്ടമിട്ടാണ് ആര്‍സിബി ഇവിടെ ലാന്‍ഡ് ചെയ്തിരിക്കുന്നത്.

മൂന്ന് തവണയാണ് തൊട്ടടുത്ത് എത്തിയ കിരീടം ടീമിന്റെ കൈവിട്ട് പോയത്. 2009, 2011, 2016 വര്‍ഷങ്ങളില്‍ റണ്ണര്‍ അപ്പ് സ്ഥാനങ്ങള്‍ കൊണ്ട് ആര്‍സിബിയ്ക്ക് തൃപ്തിപ്പെടേണ്ടിവന്നു. ദുബായില്‍ എത്തിച്ചേര്‍ന്ന ടീം ഹോട്ടലിലേക്ക് മാറി. സൗത്ത് ആഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്ലിയേഴ്‌സ്, ഡെയില്‍ സ്റ്റെയിന്‍, ക്രിസ് മോറിസ് എന്നിവരും ദുബായിലെത്തിയ ടീമിനൊപ്പം ചേര്‍ന്നു.

സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ എത്തിയ വിവരം ആര്‍സിബി ആരാധകരെ ട്വീറ്റ് വഴി അറിയിച്ചു. സാധാരണയില്‍ നിന്നും വ്യത്യസ്തമായ യാത്രക്കൊടുവിലാണ് ദുബായില്‍ എത്തിയതെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. താരങ്ങള്‍ കൊവിഡ്19 ടെസ്റ്റ് നടത്തുന്നുണ്ട്.


Other News in this category



4malayalees Recommends