ദുബായ് ഷോപ്പിലെ ടോയ്‌ലെറ്റില്‍ ക്യാമറ; ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സഹജീവനക്കാരന്‍ അകത്തായി; ഇനി നാടുകടത്തും

ദുബായ് ഷോപ്പിലെ ടോയ്‌ലെറ്റില്‍ ക്യാമറ; ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സഹജീവനക്കാരന്‍ അകത്തായി; ഇനി നാടുകടത്തും
ദുബായിലെ ഒരു ഷോപ്പിലെ ടോയ്‌ലെറ്റില്‍ രഹസ്യ ക്യാമറ സ്ഥാപിച്ച് വനിതാ ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഉടമയ്ക്ക് ആറ് മാസം ജയില്‍ശിക്ഷ വിധിച്ചു. ദുബായ് കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സാണ് 33കാരനായ ഏഷ്യന്‍ വംശജന് ലൈംഗിക കുറ്റകൃത്യത്തില്‍ കുറ്റവാളിയായി കണ്ടെത്തി ശിക്ഷ വിധിച്ചത്. ജയില്‍ കാലാവധി അവസാനിക്കുമ്പോള്‍ ഇയാളെ നാടുകടത്തും.

മാര്‍ച്ച് 9നാണ് മോപ്പ് സ്റ്റിക്കില്‍ ഘടിപ്പിച്ച ക്യാമറ വനിതാ ജീവനക്കാരിയുടെ ശ്രദ്ധയില്‍ പെടുന്നത്. വിവരം ഇവര്‍ നെയ്ഫ് പോലീസ് സ്‌റ്റേഷനില്‍ അഫിയിച്ചു. ജീവനക്കാരി ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ ക്യാമറ ഘടിപ്പിച്ചത്. 27 വയസ്സുള്ള ഫിലിപ്പൈന്‍ വംശജയാണ് പരാതിക്കാരി.

ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം മോപ്പ് എടുത്തപ്പോള്‍ ക്യാമറ നിലത്ത് വീണതോടെയാണ് സംഭവം പുറത്തുവന്നത്. ഇതിലെ മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് പ്രതി വാഷ്‌റൂമില്‍ ക്യാമറ ഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പതിഞ്ഞത് ശ്രദ്ധയില്‍ പെട്ടത്. താന്‍ ടോയ്‌ലറ്റില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് ക്യാമറ ഘടിപ്പിച്ചതെന്ന് മനസ്സിലാക്കിയ ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍ിയ

മെമ്മറി കാര്‍ഡ് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചതില്‍ നിന്ന് ടോയ്‌ലറ്റിലെ 17 ഫൂട്ടേജുകള്‍ കണ്ടെത്തി. ഇതില്‍ ഒന്ന് പ്രതി ക്യാമറ ഘടിപ്പിക്കുന്നതായിരുന്നു. പോലീസ് ചോദ്യം ചെയ്യലിലും, പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണത്തിലും ഇയാള്‍ കുറ്റം സമ്മതിച്ചു. വിധിക്കെതിരെ 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം.


Other News in this category



4malayalees Recommends