16 കാരിയെ കൂട്ട പീഡനത്തിന് ശേഷം കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി ; മൂന്നു പേര്‍ അറസ്റ്റില്‍

16 കാരിയെ കൂട്ട പീഡനത്തിന് ശേഷം കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി ; മൂന്നു പേര്‍ അറസ്റ്റില്‍
ബംഗാളിലെ ജല്‍പായ്ഗുഡി ജില്ലയിലെ റായ്ഗഞ്ചില്‍ 16 കാരിയെ കൂട്ട പീഡനത്തിന് ശേഷം കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി.


രാജ്ഗഞ്ചിലെ ശ്യാനാശികത സ്വദേശിയായ പെണ്‍കുട്ടിയെ ഈ മാസം 10ന് കാണാതായതായി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പ്രധാന്‍പരയിലെ ഒരു വീട്ടില്‍വച്ച് സംഘം ചേര്‍ന്നു പീഡിപ്പിച്ച ശേഷം 15ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.

Other News in this category



4malayalees Recommends