ഒമാനില്‍ പൊതു മേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്

ഒമാനില്‍ പൊതു മേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്
ഒമാനിലെ പൊതു മേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നു. ഒമാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്‌ക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ആണ് കണക്കുകള്‍ പുറത്തു വിട്ടത്.

ജൂണ്‍ മാസത്തില്‍ 52,462 പ്രവാസി തൊഴിലാളികളുണ്ടായിരുന്ന ഒമാനില്‍ ജൂലൈ മാസത്തില്‍ ഇത് 44,558 ആയി കുറഞ്ഞു. 8000 ത്തോളം പ്രവാസികള്‍ക്കാണ് സര്‍ക്കാര്‍ മേഖലയില്‍ നിന്നും തൊഴില്‍ നഷ്ടമായത്.

ജനുവരി മാസത്തില്‍ ഒമാനിലെ സര്‍ക്കാര്‍ മേഖലയില്‍ 54,687 പ്രവാസികളുണ്ടായിരുന്നു. ഇതുവരെ ഇതില്‍ 10,120 പ്രവാസികളെ പിരിച്ചു വിട്ടു. 18.5 ശതമാനം പ്രവാസികളുടെ കുറവാണ് കഴിഞ്ഞ ഏഴ് മാസത്തിനുള്ള ഒമാനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ സ്വകാര്യ മേഖലയിലും പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ജൂണ്‍ ജൂലൈ മാസത്തിനുള്ളില്‍ വിവിധ രാജ്യങ്ങളിലെ 31,101 പ്രവാസികള്‍ക്ക് ഒമാനിലെ സ്വകാര്യ മേഖലയില്‍ നിന്നും തൊഴില്‍ നഷ്ടമാവുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends