റസ്റ്റൊറന്റുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും കോവിഡ് നിയന്ത്രണങ്ങള്‍

റസ്റ്റൊറന്റുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും കോവിഡ് നിയന്ത്രണങ്ങള്‍
റസ്റ്റൊറന്റുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും 60 വയസിന് മുകളില്‍ പ്രായമുള്ളവരേയും 12 ന് താഴെയുള്ളവരേയും പ്രവേശിപ്പിക്കരുതെന്ന് മസ്‌കത്ത് നഗരസഭ നിര്‍ദ്ദേശിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് നിര്‍ദ്ദേശം.

സ്ഥാപനത്തിലേക്ക് വരുമ്പോള്‍ മാസ്‌ക് ധരിക്കണം, ഷേവിങ് ,ഫേഷ്യലിങ് അടക്കം ചെയ്യുന്ന സമയത്ത് മുഖാവരണം ഭാഗികമായി നീക്കാം. ഉപഭോക്താവുമായി അടുത്തു ഇടപെട്ട് ജോലികള്‍ ചെയ്യുന്ന ജോലിക്കാര്‍ മുഖാവരണം ധരിക്കുകയും വേണം. പ്രകടമായ രോഗലക്ഷണങ്ങളുള്ള ഉപഭോക്താക്കള്‍ക്ക് സ്ഥാപനത്തിലേക്ക് പ്രവേശനം അനുവദിക്കരുത്. നോട്ട് ഇടപാട് കുറച്ച് പരമാവധി ഇലക്ട്രോണിക് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണം. പത്രങ്ങളും മാസികകളും ഒഴിവാക്കണം.സാമൂഹിക അകലം പാലിക്കണം.ജോലിയാരംഭിക്കും മുമ്പ് ജീവനക്കാരുടെ താപനില പരിശോധിക്കണം.

Other News in this category



4malayalees Recommends