തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു ; രണ്ടുപേര്‍ യുഎഇയില്‍ അറസ്റ്റില്‍

തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു ; രണ്ടുപേര്‍ യുഎഇയില്‍ അറസ്റ്റില്‍
കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേര്‍ യുഎഇയില്‍ അറസ്റ്റിലായി. ടെലിവിഷനിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടേയും വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.

തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു പേരാണ് പിടിയിലായത്. വാര്‍ത്ത നല്‍കാനിടയായ സാഹചര്യവും യഥാര്‍ത്ഥ ലക്ഷ്യവും ഏതൊക്കെ സ്ഥാപനങ്ങള്‍ ഇതില്‍ പങ്കാളികളായെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. രാജ്യത്ത് കോവിഡിനെ കുറിച്ച് വ്യാജ വിവരങ്ങള്‍ പങ്കിടുന്നത് കുറ്റകരമാണ്.

Other News in this category



4malayalees Recommends