മദ്യപിച്ച് ബോധംപോയ സുഹൃത്തിന്റെ മലദ്വാരത്തില്‍ കാറ്റടിച്ച് കയറ്റി തമാശ; നാല് പേരെ ജയിലില്‍ അടച്ച് ജഡ്ജ്

മദ്യപിച്ച് ബോധംപോയ സുഹൃത്തിന്റെ മലദ്വാരത്തില്‍ കാറ്റടിച്ച് കയറ്റി തമാശ; നാല് പേരെ ജയിലില്‍ അടച്ച് ജഡ്ജ്
എയര്‍ കംപ്രസര്‍ ഉപയോഗിച്ച് സുഹൃത്തിന്റെ മലദ്വാരത്തില്‍ കാറ്റടിച്ച് കയറ്റിയ നാല് പേര്‍ക്ക് ജയില്‍ശിക്ഷ പ്രഖ്യാപിച്ച് നോര്‍വീജിയന്‍ കോടതി. വെറുതെ തമാശ മാത്രം ഉദ്ദേശിച്ച് ചെയ്തതാണെന്ന പ്രതികളുടെ വാദം തള്ളിയാണ് ജഡ്ജ് ഈ നിലപാട് സ്വീകരിച്ചത്. 2018ല്‍ ഒരു പാര്‍ട്ടിക്കിടെ മദ്യപിച്ച് ബോധം കെട്ടുകിടന്നപ്പോഴാണ് പ്രതികള്‍ ഈ പരിപാടി സംഘടിപ്പിച്ചത്.

പ്രതിരോധിക്കാന്‍ പോലും ശേഷിയില്ലാതെ കിടന്ന ഇരയെ കനത്ത സമ്മര്‍ദത്തില്‍ കാറ്റടിക്കുന്ന കംപ്രസര്‍ ഉപയോഗിച്ചാണ് പ്രതികള്‍ അക്രമിച്ചത്. പ്രതികളുടെ തമാശയില്‍ മലാശയം തകരുകയും ചെയ്‌തെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് ശേഷം ഇര ശാരീരികവും, മാനസികവുമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പരാതിപ്പെട്ടതോടെയാണ് സംഭവം കേസായത്.

സംഭവസമയത്ത് 20കളില്‍ പ്രായമുണ്ടായിരുന്ന പ്രതികള്‍ ഇതൊരു തമാശ ഉദ്ദേശിച്ച് ചെയ്തതാണെന്നാണ് വാദിച്ചത്. യുവാക്കള്‍ പങ്കെടുക്കുന്ന പാര്‍ട്ടികളില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നും അവര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ ജഡ്ജ് അംഗീകരിച്ചില്ല. ഒരു വ്യക്തിയ്ക്ക് ശാരീരികമായ അപകടം വരുത്തിയ ക്രൂരതയെ തമാശയായി കാണാന്‍ കഴിയില്ലെന്ന് ജഡ്ജ് വ്യക്തമാക്കി.

കൂടാതെ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തത് കുറ്റമായി കണ്ടെത്തി നാല് പേര്‍ക്കാണ് ഏഴ് മാസം വരെ ജയില്‍ശിക്ഷ വിധിച്ചത്. അഞ്ചാമത്തെ വ്യക്തിക്ക് പിഴ ശിക്ഷയും നല്‍കി. 7650 ഡോളര്‍ നഷ്ടപരിഹാരം ഇരയ്ക്ക് കൈമാറാനും കോടതി വിധിച്ചു.


Other News in this category4malayalees Recommends