മറ്റു എമിറേറ്റുകളില്‍ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാന്‍ നാളെ മുതല്‍ കൂടുതല്‍ നിയന്ത്രണം

മറ്റു എമിറേറ്റുകളില്‍ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാന്‍ നാളെ മുതല്‍ കൂടുതല്‍ നിയന്ത്രണം
മറ്റു എമിറേറ്റുകളില്‍ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാന്‍ നാളെ മുതല്‍ നിയന്ത്രണം വീണ്ടും കര്‍ശനമാക്കുന്നു. പി സി ആര്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ഫലമുള്ളവര്‍ക്ക് മാത്രമാകും നാളെ മുതല്‍ അബൂദബിയിലേക്ക് പ്രവേശനം അനുവദിക്കുക. നിലവില്‍ അതിര്‍ത്തിയില്‍ നടത്തുന്ന ഡി പി ഐ പരിശോധനയില്‍ രോഗലക്ഷണില്ലാത്തവര്‍ക്ക് അബൂദബിയിലേക്ക് പോകാം. എന്നാല്‍, വ്യാഴാഴ്ച മുതല്‍ ഇത് സാധിക്കില്ല

. 48 മണിക്കൂറിനുള്ളില്‍ പി സി ആര്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആയവര്‍ക്ക് അബൂദബിയിലേക്ക് പോകാം. ആറ് ദിവസത്തിനിടയിലെ പി സി ആര്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ഫലമുള്ളവര്‍ക്ക് 48 മണിക്കൂറിനിടയില്‍ നടത്തിയ ഡി പി ഐ ടെസ്റ്റില്‍ രോഗലക്ഷണമില്ലെങ്കില്‍ അബൂദബിയിലേക്ക് പോകാം. ആറ് ദിവസം പിന്നിട്ടാല്‍ പുതിയ പി സി ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം കൈവശം വേണ്ടിവരും. ദുബൈഅബൂദബി അതിര്‍ത്തിയായ ഗന്തൂത്തില്‍ ദിവസം 14,000 മുതല്‍ 15,000 വരെ ആളുകളാണ് പരിശോനക്ക് വിധേയമാകുന്നത്. അല്‍ഐനിലെ ഹീലി അതിര്‍ത്തിയില്‍ രണ്ടായിരത്തോളം പേരും അജ്മാനില്‍ നാലായിരത്തോളം പേരും പരിശോധനക്ക് വിധേയമാകുന്നുണ്ട്. ഇവിടെ ഡി പി ഐ പരിശോധനക്കും, പി സി ആര്‍ പരിശോധനക്കും സൗകര്യമുണ്ടാകും.

എന്നാല്‍, അതിര്‍ത്തി കടക്കാനുള്ള പി സി ആര്‍ പരിശോധന സൗജന്യമായിരിക്കുമോ എന്നത് വ്യക്തമല്ല. ഡി പി ഐ പരിശോധനക്ക് 50 ദിര്‍ഹമാണ് ഈടാക്കുന്നത്. അടുത്തദിവസങ്ങളില്‍ ദുബൈഅല്‍ഐന്‍ അതിര്‍ത്തിയിലും പരിശോധനക്ക് സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends