കുവൈത്തില്‍ വിസാ കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടി

കുവൈത്തില്‍ വിസാ കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടി
കുവൈത്തില്‍ എല്ലാ താമസ സന്ദര്‍ശക വിസകളുടെ കാലാവധി അടുത്ത മൂന്നു മാസത്തേക്ക് കൂടി നീട്ടി. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹാണ് ഉത്തരവിറക്കിയത്. നേരത്തെ ദീര്‍ഘിപ്പിച്ച് നല്‍കിയ കാലാവധി ആഗസ്ത് അവസാനത്തോടെ പൂര്‍ത്തിയാകാനിരിക്കവേയാണ് പുതിയ ഉത്തരവ്.

ഇത് മൂന്നാം തവണയാണ് കുവൈത്ത് വിസകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുന്നത്. ഇപ്പോള്‍ ദീര്‍ഘിപ്പിക്കുന്നത് പ്രകാരം നവംബര്‍ 30 വരെയായിരിക്കും വിസാ കാലാവധി.

Other News in this category



4malayalees Recommends