കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെങ്കില്‍ മാതാപിതാക്കള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി

കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെങ്കില്‍ മാതാപിതാക്കള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി
ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി. ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് പ്രഖ്യാപനം നടത്തിയത്.

9ാം ക്ലാസു വരെയുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാം. കുട്ടികളെ നോക്കാന്‍ മറ്റാരുമില്ലെങ്കില്‍ പുരുഷ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. 30ന് സ്‌കൂള്‍ തുറക്കാനിരിക്കേ വീട്ടിലിരുന്നുള്ള പഠന രീതി തിരഞ്ഞെടുക്കുന്ന കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ഈ തീരുമാനത്തിലൂടെ ചെയ്യുന്നത്.

Other News in this category



4malayalees Recommends