സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് അധ്യാപകരും മറ്റ് ജീവനക്കാരും കോവിഡ് ടെസ്റ്റിന് വിധേയമാകാന്‍ നിര്‍ദ്ദേശം

സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് അധ്യാപകരും മറ്റ് ജീവനക്കാരും കോവിഡ് ടെസ്റ്റിന് വിധേയമാകാന്‍ നിര്‍ദ്ദേശം
ദുബായ് സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് അധ്യാപകരും മറ്റ് ജീവനക്കാരും കോവിഡ് പരിശോധനയ്ക്കുള്ള പിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് നിര്‍ദേശം. ഉന്നത ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏഴ് സ്‌കൂളുകളെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്.

അധ്യാപകരും മറ്റ് ജീവനക്കാരും പരിശോധനകള്‍ക്ക് വിധേയരാകുകയും ഇതിലൂടെ കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കുന്നത് സുരക്ഷിതമാണെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

കൃത്യമായ സുരക്ഷാ മുന്നൊരുക്കങ്ങളുമായിട്ടായിരിക്കും സ്‌കൂളുകള്‍ തുറക്കുകയെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ കൃത്യമായി പരിശോധന നടത്തും,ഒരു മാസത്തിന് മുമ്പ് തന്നെ ദുബായ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി വളരെ വ്യക്തമായ ഒരു പ്രോട്ടോക്കോള്‍ തയ്യാറാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends