കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും
കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും. വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടികയില്‍ തല്‍ക്കാലം മാറ്റം വരുത്തേണ്ടതില്ലെന്നാണ് കുവൈത്തിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കോവിഡ് റിസ്‌ക് കൂടിയ രാജ്യങ്ങളുടെ പട്ടിക തല്‍ക്കാലം മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്. 32 രാജ്യങ്ങള്‍ ആണ് പട്ടികയില്‍ ഉള്ളത്. ഇവിടെ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിനാണ് വിലക്കുള്ളത്. അതെ സമയം വിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് പതിനാലു ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് വരുന്നതിനു തടസമില്ല. നാട്ടില്‍ കുടുങ്ങിയ പ്രവാസികളില്‍ ചിലര്‍ ദുബൈ വഴി കുവൈത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ ഈ മാര്‍ഗം തെരഞ്ഞെടുത്ത് തുടങ്ങിയിട്ടുണ്ട്. പതിനാലു ദിവസം താമസിച്ച ശേഷം നോ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി ഇവര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴുരാജ്യങ്ങളില്‍ നിന്നു നേരിട്ട് വരുന്നവര്‍ക്കായിരുന്നു കുവൈത്ത് ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് പിന്നീട് രണ്ടു തവണയായി 23 രാജ്യങ്ങളെ കൂടി ഈ പട്ടികയിലേക്ക് ചേര്‍ക്കുകയായിരുന്നു.


Other News in this category



4malayalees Recommends