ചിക്കാഗോ ഗീതാ മണ്ഡലത്തിന്റെ കരുതല്‍ ഓണാഘോഷം നവ്യാനുഭവം

ചിക്കാഗോ ഗീതാ മണ്ഡലത്തിന്റെ കരുതല്‍ ഓണാഘോഷം നവ്യാനുഭവം
ചിക്കാഗോ: കേരളത്തനിമയുടെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന ചിക്കാഗോ ഗീതാമണ്ഡലം 42മത് ഓണാഘോഷം വെര്‍ച്ചുലായി ആഘോഷിച്ചു.

ഓണം നമ്മുക്ക് ഗതകാല സ്വപ്നങ്ങളിലേക്കുള്ള മനസ്സിന്റെ തീര്‍ത്ഥയാത്രയും ആത്മാവിന്റെ പൂവിളിയുമാണ്. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്റെ ക്ഷീണം മറന്ന്, നന്മയുടെയും സമൃദ്ധിയുടെയും മാനവികതയുടെയും ധര്‍മ്മത്തിന്റെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും നിറവില്‍ ഈ വര്‍ഷവും ഗീതാമണ്ഡലത്തോടൊപ്പം ചിക്കാഗോ ഹൈന്ദവ സമൂഹം വെര്‍ച്ചുലായി ഓണം ആഘോഷിച്ചു.


രാവിലെ പ്രധാന പുരോഹിതന്‍ ശ്രീ കൃഷ്ണന്‍ ചെങ്ങണാംപറമ്പിലിന്റെ നേതൃത്വത്തില്‍ മഹാഗണപതിക്കും തൃക്കാക്കരയപ്പനും (വാമന) പൂജയോടെയാണ് ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച ഓണാഘോഷങ്ങള്‍ക്ക് ഗീതാമണ്ഡലം ആചാര്യന്‍ ബ്രഹ്മശ്രീ മനോജ് നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും, ഗീതാമണ്ഡലം അധ്യക്ഷന്‍ ജയ് ചന്ദ്രന്‍ ആശംസകളും നേര്‍ന്നു.


ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ തികച്ചും വ്യത്യസ്തമായി, ലോകം മുഴുവനുള്ള ഗീതാമണ്ഡലം കുടുംബാംഗങ്ങളുടെ വീടുകളിലേക്ക് ചെന്ന് കൊണ്ടാണ് കരുതല്‍ ഓണം ആഘോഷിച്ചത്. ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് നിറമേകി കൊണ്ട് അഭിഷേക് ബിജുവിന്റെ ഭരതനാട്യത്തോടെയാണ് കലാപരിപാടികള്‍ ആരംഭിച്ചത്. ശ്രീമതി മണി ചന്ദ്രന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തിരുവാതിരയും, പ്രിന്‍സിന്റെ മഹാബലിയും ആഘോഷങ്ങള്‍ എന്നും ആഘോഷമാക്കാറുള്ള ഗീതമണ്ഡലത്തിന്റെ ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവല്‍ ആയി. ഗീതാമണ്ഡലം മുത്തശ്ശിമാര്‍, അവരുടെ കുട്ടികാലത്തെ ഗൃഹാതുരത നിറഞ്ഞ ഓര്‍മ്മകള്‍ പുതിയ തലമുറക്ക് പകര്‍ന്നു നല്‍കിയത് ഒരു നവ്യാനുഭൂതിയായിരുന്നു. ഈ വര്‍ഷത്തെ വെര്‍ച്യുല്‍ ഓണത്തിന് ബൈജു മേനോനും, ആനന്ദ് പ്രഭാകറും നേതൃത്വം നല്‍കി.


ഓണമെന്നാല്‍ കേവലം ചില ആഹ്ലാദ ദിനങ്ങളല്ല മറിച്ച് അതൊരു സംസ്‌കാരത്തിന്റെ ജീവപ്രവാഹിനി ആണ് എന്ന് നാം മനസിലാക്കുകയും ഇത് പോലുള്ള ഒത്തു ചേരലുകളിലൂടെ, അടുത്ത തലമുറക്ക് മനസിലാക്കികൊടുക്കുമ്പോള്‍ മാത്രമേ മലയാളികളെന്ന നിലയില്‍ പൂര്‍വിക പുണ്യം നമ്മില്‍ വര്‍ഷിക്കപ്പെടൂ എന്ന് തദവസരത്തില്‍ ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ഓണാഘോഷം ഇത്രയും മനോഹരവും ഹൃദ്യവുമാക്കുവാന്‍ കഴിഞ്ഞത്, കുടുബാംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ഒന്ന് കൊണ്ട് മാത്രമാണ് എന്നും ഓണാഘോഷ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും ഗീതാമണ്ഡലം ഓണാഘോഷത്തില്‍ പങ്കെടുത്ത എല്ലാ കുടുബാംഗങ്ങള്‍ക്കും, ഈ അവസരത്തില്‍ ഗീതാമണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീ ബൈജു മേനോന്‍ നന്ദി പ്രകാശിപ്പിച്ചു. എല്ലാവരും ഒരു സ്ഥലത്തു ഒത്തു ചേര്‍ന്ന് ആഘോഷിക്കുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എല്ലാ മെമ്പേഴ്‌സിന്റെയും വീടുകളില്‍ 'സൂം' വഴി എത്തി എല്ലാവരുടെയും ഓണാഘോഷങ്ങള്‍ കാണാന്‍ സാധിച്ചത് പുതിയ ഒരു അനുഭവമായിരുന്നു .

മൂന്നു മണിക്കൂര്‍ മുപ്പതു മിനിറ്റ് നീണ്ടു നിന്ന പരിപാടികള്‍ കോര്‍ഡിനേറ്റ ചെയത അവതാരകര്‍ ആനന്ദ് പ്രഭാകറും ബൈജു എസ് മേനോനും

കാണികളുടെ ഹൃദയം കവര്‍ന്നു.

Other News in this category



4malayalees Recommends