പച്ചക്കറി മുറിച്ചു സഹായിക്കാന്‍ ആവശ്യപ്പെട്ട ഭാര്യയ്ക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂര മര്‍ദ്ദനം ; ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പോലീസ് കേസെടുത്തു

പച്ചക്കറി മുറിച്ചു സഹായിക്കാന്‍ ആവശ്യപ്പെട്ട ഭാര്യയ്ക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂര മര്‍ദ്ദനം ; ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പോലീസ് കേസെടുത്തു
രാത്രി ഭക്ഷണമുണ്ടാക്കാന്‍ സഹായം ചോദിച്ചതിന്റെ പേരില്‍ ഭാര്യയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്. ഗുജറാത്തിലെ വഡോദരയില്‍ ബുധനാഴ്ച്ചയാണ് സംഭവം.

യുവതിയുടെ പരാതിയിലാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ മറ്റ് ജോലികള്‍ കൂടി ചെയ്ത് കഴിഞ്ഞപ്പോള്‍ രാത്രി ഭക്ഷണം തയ്യാറാക്കാന്‍ വൈകിയെന്നും അതിനാല്‍ ഭര്‍ത്താവിനോട് പച്ചക്കറികള്‍ മുറിച്ചു നല്‍കാനും ഭാര്യ ആവശ്യപ്പെടുകയായിരുന്നു.

ഇതുകേട്ട ഭര്‍ത്താവ് അരിശം മൂത്ത് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണിവര്‍.

സംഭവത്തിന് പിന്നാലെ ഭര്‍ത്താവും അമ്മയും സ്ഥലം വിട്ടു. ഇരുവര്‍ക്കുമെതിരെ കേസെടുത്ത പോലീസ് തിരച്ചില്‍ തുടരുകയാണ്.

Other News in this category4malayalees Recommends