സൗദിയില്‍ 833 പേര്‍ക്ക് കോവിഡ് ; 26 മരണം

സൗദിയില്‍ 833 പേര്‍ക്ക് കോവിഡ് ; 26 മരണം
സൗദിയില്‍ വ്യാഴാഴ്ച 833 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് കൂടുകയും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം കുറയുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 1454 പേരാണ് രോഗമുക്തി നേടിയത്. 92.35 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്.

രാജ്യത്ത് ഇതുവരെ ആകെ കോവിഡ് കേസുകള്‍ 318319 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 293964 ആയി. 26 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ 3982 ആയി.



Other News in this category



4malayalees Recommends