60 വയസ്സ് പൂര്‍ത്തിയായ 68000 വിദേശികളെ പിരിച്ചുവിടാന്‍ നടപടികളുമായി കുവൈത്ത്

60 വയസ്സ് പൂര്‍ത്തിയായ 68000 വിദേശികളെ പിരിച്ചുവിടാന്‍ നടപടികളുമായി കുവൈത്ത്
അറുപത് വയസ്സ് പൂര്‍ത്തിയായതും ഹൈസ്‌കൂള്‍ ഡിപ്ലോമയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുമുള്ളവരുമായ 68000 വിദേശികളെ പിരിച്ചുവിടാന്‍ കുവൈത്ത് നടപടി തുടങ്ങി. ഇതിനായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ ഡാറ്റാബേസ് തയ്യാറാക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിച്ചു.

അടുത്ത വര്‍ഷം ആദ്യം ഈ വിഭാഗക്കിലുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതും പെര്‍മിറ്റ് മാറ്റവും വിലക്കാനുള്ള തീരുമാനം നടപ്പാക്കുകയാണ്. 59 വയസ്സ് പൂര്‍ത്തിയായവും 60 ല്‍ കൂടുതല്‍ പ്രായമുള്ളവരുമായ ഹൈസ്‌കൂള്‍ ഡിപ്ലോമയും അതില്‍ താഴെയും വിദ്യാഭ്യാസ യോഗ്യതയുള്ള 68318 വിദേശ തൊഴിലാളികള്‍ രാജ്യത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.


Other News in this category



4malayalees Recommends