സുശാന്തിന്റെ ആവശ്യപ്രകാരം ലഹരിമരുന്ന് എത്തിച്ചതായി സമ്മതിച്ച് റിയ ; താന്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് റിയയുടെ ഭാഷ്യം ; ഇന്ന് വീണ്ടും ചോദ്യം ചെയ്യും

സുശാന്തിന്റെ ആവശ്യപ്രകാരം ലഹരിമരുന്ന് എത്തിച്ചതായി സമ്മതിച്ച് റിയ ; താന്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് റിയയുടെ ഭാഷ്യം ; ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ബോളിവുഡ് നടന്‍ സുശാന്ത് സിങ് മരിച്ച സംഭവത്തില്‍ കാമുകി നടി റിയ ചക്രവര്‍ത്തിയെ ഇന്നു വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ സുശാന്തിന്റെ ആവശ്യപ്രകാരം ലഹരിമരുന്ന് എത്തിച്ചു നല്‍കിയതായി നടി മൊഴി നല്‍കിയതായിട്ടാണ് സൂചന. റിയയെ അറസ്റ്റ് ചെയ്‌തേക്കും.

ഇന്നലെ ആറു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ശ്രമിക്കുന്നത്. ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് നടിയുടെ മൊഴി. ഇതു അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.


നേരത്തെ റിയയുടെ സഹോദരന്‍ ഷൊവിക്കിനേയും സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡയേയും ഒപ്പമിരുത്തി റിയയെ ചോദ്യം ചെയ്യും.


സഹോദരന്‍ ഷൊവിക്കുമായി നടത്തിയ വാട്‌സ്ആപ് ചാറ്റുകള്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ടവയാണെന്നും റിയ സമ്മതിച്ചു. ഇന്നുതന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ റിയയുടെ അറസ്റ്റുണ്ടായേക്കും. അതിനിടെ സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

Other News in this category



4malayalees Recommends