കോവിഡ് പ്രതിരോധം ; 32 ലക്ഷം ഡോസ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയുമായി കുവൈത്ത്

കോവിഡ് പ്രതിരോധം ; 32 ലക്ഷം ഡോസ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയുമായി കുവൈത്ത്
കോവിഡ് പ്രതിരോധ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം മുന്നൊരുക്കം തുടങ്ങി. രാജ്യത്തെ മൊത്തം ജനങ്ങള്‍ക്കുമായി 32 ലക്ഷം ഡോസ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാനാണ് പദ്ധതി. ഇതിന് മുന്നോടിയായി വാക്‌സിന്‍ പരീക്ഷണരംഗത്തുള്ള മൂന്ന് അന്താരാഷ്ട്ര കമ്പനികള്‍ക്ക് കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കി.

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ വിജയിച്ചുവെന്ന് അവകാശപ്പെട്ട് നിരവധി അന്താരാഷ്ട്ര കമ്പനികള്‍ ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്. ഇത്തരം അവകാശവാദങ്ങളെ വിശദമായി വിലയിരുത്തിയ ശേഷമാണ് മൂന്ന് കമ്പനികള്‍ക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്.

അതേസമയം വാക്‌സിന്‍ വിതരണത്തിന് ഇവരുമായി കരാറില്‍ എത്തിയിട്ടില്ല. ലോകാരോഗ്യസംഘടനയുടെയും ബന്ധപ്പെട്ട സംഘടനകളുടെയും അംഗീകാരം ലഭിക്കുന്ന ഉടന്‍ രാജ്യത്തെ വാക്‌സിന്‍ വിതരണ നടപടികള്‍ ആരംഭിക്കാനാണ് ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി 32 ലക്ഷം ഡോസ് വാക്‌സിന്‍ ഇറക്കുമതി ചെയ്യേണ്ടിവരും.

Other News in this category4malayalees Recommends