സൗദിയില്‍ വാട്‌സ്ആപ്പിന് പകരമായി പുതിയ മെസ്സേജിങ് ആപ്ലിക്കേഷന്‍ വരുന്നു

സൗദിയില്‍ വാട്‌സ്ആപ്പിന് പകരമായി പുതിയ മെസ്സേജിങ് ആപ്ലിക്കേഷന്‍ വരുന്നു
സൗദിയില്‍ വാട്‌സ്ആപ്പിന് പകരമായി പുതിയ മെസ്സേജിങ് ആപ്ലിക്കേഷന്‍ വരുന്നു. പൂര്‍ണ്ണമായും രാജ്യത്തിനകത്ത് വെച്ച് തന്നെ നിയന്ത്രിക്കപ്പെടും വിധമാണ് ആപ്ലിക്കേഷന്റെ നിര്‍മ്മാണം. ഉയര്‍ന്ന സുരക്ഷയും സ്വകാര്യതയും കാത്തു സൂക്ഷിക്കുന്നതാണ് പുതിയ ആപ്ലിക്കേഷനെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ ഉപയോഗത്തിലുള്ള വാട്‌സ്ആപ്പ് പോലുള്ള വിദേശ കമ്പനികളുടെ സേവനങ്ങള്‍ പരിപമിതപ്പെടുത്തുകയും, രഹസ്യ സ്വഭാവമുള്ളതും, തന്ത്രപ്രധാനമായതുമായ വിവരങ്ങള്‍ സൗദിക്കകത്ത് തന്നെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറ്റുകയുമാണ് ലക്ഷ്യം.

വാട്‌സ് ആപ്പ്, വീ ചാറ്റ് തുടങ്ങിയ മെസ്സേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് പകരമായുള്ള സൗദിയുടെ ഈ പുതിയ സേവനം ഒരു വര്‍ഷത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശികമായി വികസിപ്പിച്ചെടുത്ത എന്‍ക്രിപ്റ്റ് ചെയ്ത സോഫ്റ്റ് വെയറുകളിലും അല്‍ഗോരിതങ്ങളിലുമായാണ് ഈ പുതിയ സേവനം നിര്‍മ്മിച്ചിരിക്കുന്നത്.

വിദേശ ഏജന്‍സികളാല്‍ നിയന്ത്രിക്കപ്പെടുന്ന ബാഹ്യ സെര്‍വ്വറുകളില്‍ നിന്ന് ഇത് മുക്തമായിരിക്കും.

Other News in this category



4malayalees Recommends