യുഎസിലാണ് കോവിഡ് ഇത്രയ്ക്ക് രൂക്ഷമാകാന്‍ കാരണം ട്രംപിന്റെ പിടിപ്പ് കേടെന്ന് കമല ഹാരിസ്; ശാസ്ത്രജ്ഞന്‍മാരുടെ മുന്നറിയിപ്പുകള്‍ ട്രംപ് തള്ളിക്കളഞ്ഞതാണ് മഹാമാരി പടരാനിടയാക്കിയെന്ന് വൈസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി

യുഎസിലാണ് കോവിഡ് ഇത്രയ്ക്ക് രൂക്ഷമാകാന്‍ കാരണം ട്രംപിന്റെ പിടിപ്പ് കേടെന്ന് കമല ഹാരിസ്; ശാസ്ത്രജ്ഞന്‍മാരുടെ മുന്നറിയിപ്പുകള്‍ ട്രംപ് തള്ളിക്കളഞ്ഞതാണ് മഹാമാരി പടരാനിടയാക്കിയെന്ന് വൈസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി
ലോകത്തില്‍ യുഎസിലാണ് കോവിഡ് ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ചിരിക്കുന്നതെങ്കിലും കോവിഡ് 19ന്റെ യുഎസിലെ താണ്ഡവം ഏറ്റവും പരമാവധി അതായത് സാധ്യമായ തോതില്‍ പിടിച്ച് നിര്‍ത്താന്‍ തന്റെ ഭരണകൂടത്തിന് സാധിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തെ പാടേ നിഷേധിച്ച് വൈസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസ് രംഗത്തെത്തി. രോഗത്തിന്റെ അതി ഗുരുതരാവസ്ഥ രാജ്യത്ത് സാധ്യമായേടുത്തോളം കുറയ്ക്കാന്‍ തന്റെ ഭരണകൂടത്തിന് സാധിച്ചിരിക്കുന്നുവെന്ന ട്രംപിന്റെ അവകാശവാദമാണ് കമല തള്ളിക്കളഞ്ഞത്.

ട്രംപ് ഭരണകൂടത്തിന്റെ പിടിപ്പ് കേടുകൊണ്ടാണ് രോഗം രാജ്യത്ത് മൂര്‍ച്ഛിച്ചിരിക്കുന്നതെന്ന വിമര്‍ശനം രൂക്ഷമാകുന്നതിനിടെയാണ് നവംബറിലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കമല ട്രംപിനെ വിമര്‍ശിച്ച് മുന്നോട്ട് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ് തുടക്കത്തില്‍ ട്രംപ് കോവിഡിനെ അത്ര ഗൗരവപരമായി കണ്ടില്ലെന്നും അദ്ദേഹം പബ്ലിക്ക് ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകളുമായി കൂടിയാലോചിച്ച് മഹാമാരിയുടെ ആഘാതം പരമാവധി കുറയ്ക്കുന്നതിനായി കാര്യമായി ഒന്നും ചെയ്യാത്തതാണ് സംഗതി പിടിവിട്ട് യുഎസില്‍ പടരാന്‍ കാരണമായിരിക്കുന്നതെന്നും കമല ആരോപിക്കുന്നു.

പബ്ലിക്ക് ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകളുടെയും സയന്റിസ്റ്റുകളുടെയും വാക്കുകളും മുന്നറിയിപ്പുകളും ട്രംപ് ചെവിക്കൊണ്ടിരുന്നുവെങ്കില്‍ രാജ്യത്ത് കോവിഡ് ഇത്ര പ്രത്യാഘാതം സൃഷ്ടിക്കില്ലായിരുന്നുവെന്നാണ് കമല ആവര്‍ത്തിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ യുഎസ് കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുമെന്ന അവകാശവാദത്തെയും കമല തള്ളിക്കളഞ്ഞിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് ട്രംപിന്റെ വായില്‍ നിന്ന് വരുന്ന കാര്യങ്ങള്‍ക്ക് വിശ്വാസ്യത കുറവാണെന്ന് നേരത്തെ തന്നെ വ്യക്തമായ കാര്യമാണെന്നും ഇക്കാര്യത്തില്‍ തനിക്ക് പബ്ലിക്ക് ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകളുടെയും സയന്റിസ്റ്റുകളുടെയും വാക്കുകളാണ് കൂടുതല്‍ വിശ്വാസമെന്നും കമല തുറന്നടിച്ചു.


Other News in this category



4malayalees Recommends